
റിമോട്ട് വഴി നിയന്ത്രിക്കുന്ന വലിയ ഗേറ്റ്: നടുങ്ങിയുണർന്ന പ്രഭാതം; ആദ്യം കണ്ടത് രേവമ്മ
കോട്ടയം ∙ ശ്രീവത്സം വീട്ടിൽ നാലു വർഷമായി അടുക്കള ജോലി നോക്കുന്നയാളാണ് തിരുവാർപ്പ് സ്വദേശിയായ രേവമ്മ. എന്നും രാവിലെ ഏഴരയോടെയെത്തും.
ഇന്നലെ വന്നപ്പോൾ ഗേറ്റ് തുറന്നിട്ടില്ല. വീട്ടിലെ പുറംപണിക്കാരൻ പൊൻരാജിനെ ഫോൺ വിളിച്ചാണു ഗേറ്റ് തുറപ്പിച്ചത്.
കേൾവിക്കുറവുള്ളയാളാണ് പൊൻരാജ്. മൃതദേഹങ്ങൾ വീട്ടിൽ നിന്ന് ആംബുലൻസിൽ കയറ്റിയപ്പോൾ സമീപത്ത് നോക്കിനിൽക്കുന്ന വീട്ടുജോലിക്കാരായ രേവമ്മയും പൊൻരാജും.
രേവമ്മ ഇന്നലെ രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് ദമ്പതികൾ മരിച്ചുകിടക്കുന്നത് കണ്ടത്.
മുൻവശത്തെ വാതിൽ ചാരിക്കിടക്കുന്നതു കണ്ടപ്പോൾ തുറന്നു നോക്കി. ഉള്ളിൽ വീട്ടുടമ വിജയകുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടു.
പൊൻരാജും അപ്പോഴാണ് വീട്ടിൽ നടന്ന ദാരുണ സംഭവം അറിയുന്നത്. തുടർന്ന് നഗരസഭ കൗൺസിലർ ടോം കോര അഞ്ചേരിലിനെയും മുൻ നഗരസഭാ കൗൺസിലർ വി.കെ.അനിൽകുമാറിനെയും വിവരം അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഇതിനു പിന്നാലെ സ്ഥലത്തെത്തി.
കോട്ടയം ഇരട്ടക്കൊലപാതകം: അമിത് എന്ന അസം സ്വദേശി ആര്? സംശയമുണർത്തി പ്ലാറ്റ്ഫോം ടിക്കറ്റ്
Kottayam News
ചൈനീസ് ശൈലിയിൽ ‘ശ്രീവത്സം’; തണലേകി രുദ്രാക്ഷവും ചന്ദനവും
കോട്ടയം ∙ പുത്തനങ്ങാടി – തിരുവാതുക്കൽ റോഡിൽ തിരുവാതുക്കൽ ജംക്ഷനു സമീപം ഏതാണ്ട് അയ്യായിരത്തോളം ചതുരശ്ര അടിയിൽ നിറഞ്ഞു നിൽക്കുന്നതാണു ടി.കെ.വിജയകുമാറിന്റെ ശ്രീവത്സം എന്ന വീട്.
വീടിന് ചുറ്റും വൃത്തിയോടെ പരിപാലിച്ചിരിക്കുന്ന ചെടികളും മരങ്ങളും. വീടും പരിസരവും വലിയ മതിൽക്കെട്ടിനുള്ളിലാണ്.
റിമോട്ട് വഴി നിയന്ത്രിക്കുന്ന വലിയ ഗേറ്റ്. വലിയ മുറ്റം കടന്നു വേണം വീടിന്റെ മുന്നിലെത്താൻ.
സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതിനാൽ ഇതിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. മീരയും വിജയകുമാറും (Photo: Facebook)
ചൈനീസ് ശൈലിയിലുള്ള എടുപ്പുകളുള്ളതാണു വീട്.
നാലുമുഖ രുദ്രാക്ഷങ്ങൾ അടക്കം മരങ്ങൾ വീടിനു സമീപത്തു വളർന്നു നിൽക്കുന്നു. നേപ്പാളിൽ നിന്ന് എത്തിച്ചാണ് വിജയകുമാർ രുദ്രാക്ഷ മരങ്ങൾ ഇവിടെ നട്ടു പരിപാലിച്ചത്.
വീട്ടുമുറ്റത്തു ചന്ദനം, രക്തചന്ദനം, ചെമ്പകം, ദേവദാരു തുടങ്ങിയ വൃക്ഷങ്ങളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]