എരുമേലി ∙ ദിശാ ബോർഡ് കാടുകയറി വീണു, ശബരിമല തീർഥാടകർ വഴിതെറ്റുന്നു. മുക്കൂട്ടുതറ ജംക്ഷനു മുന്നിൽ കാണിക്ക വഞ്ചിയോട് അടുത്തുള്ള ശബരിമല ദിശാ ബോർഡ് ആണ് കാട് കയറിക്കിടക്കുന്നത്.
ശബരിമലയിലേക്ക് പോകുന്നതിനു വാഹനത്തിൽ എത്തുന്ന തീർഥാടകർ ദിശ തെറ്റി ഇടകടത്തിവഴി പോകേണ്ടതിനു പകരം അടുത്ത റോഡ് ആയ ചാത്തൻതറ വഴി പോകുന്നതു സ്ഥിരം സംഭവമാണ്. കാടുകയറിക്കിടക്കുന്ന ഈ ബോർഡുകൾ തെളിച്ച് പൂർവസ്ഥിതിയിലാക്കണമെന്ന് ശബരിമല അവലോകനയോഗത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ആവശ്യപ്പെട്ടതാണ്.
എന്നാൽ പ്രതിദിനം ആയിരക്കണക്കിനു തീർഥാടക വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ വേണ്ടത്ര ദിശാ ബോർഡുകളോ, റോഡിൽ ആവശ്യമായ വെളിച്ചമോ ഇല്ലെന്നും പരാതിയുണ്ട്.
വലിയ തോട്ടിൽ വെള്ളം കുറഞ്ഞു: പ്രതിസന്ധിയിൽ തീർഥാടകർ
പേട്ടതുള്ളി എത്തുന്ന തീർഥാടകർ സ്നാനം ചെയ്യുന്ന എരുമേലി വലിയതോട്ടിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് കുളിക്കാൻ ബുദ്ധിമുട്ടി തീർഥാടകർ.
തോട്ടിലെ മണ്ണും ചെളിയും പൂർണമായും വാരി മാറ്റാത്തതുമൂലം തോടിന്റെ ആഴം കുറഞ്ഞതുമൂലമാണ് തീർഥാടകർ കുളിക്കാൻ ബുദ്ധിമുട്ടുന്നത്. തടയണയിൽ ഷട്ടർ ഇട്ട് കുളിക്കടവിൽ വെള്ളം തടഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ വെള്ളം മലിനമാണ്.
കുളിക്കടവിൽ വെള്ളം ലഭിക്കുന്നതിനായി മണിമല ആറ്റിലെ കൊരട്ടിയിൽ നിന്ന് വലിയ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
എന്നാൽ ഒരേസമയം നൂറുകണക്കിനു തീർഥാടകർ കുളിക്കുന്നതിനാൽ പമ്പ് ചെയ്യുന്ന വെള്ളവും പരിമിതമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

