കോട്ടയം ∙ എംജി സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അനധികൃതമായി 36 താൽക്കാലിക നിയമനങ്ങൾ നടത്തിയതായും ക്രമവിരുദ്ധമായി 39 ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു സ്ഥാനക്കയറ്റം നൽകിയതായും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇവയെല്ലാം പുനഃപരിശോധിക്കാൻ നിർദേശം.
സർവകലാശാലയുടെ വിവിധ വിഭാഗങ്ങളിലും സെന്ററുകളിലും വകുപ്പുകളിലും ജോലി ചെയ്യുന്ന ദിവസ വേതനക്കാരുടെ ശമ്പള നിർണയത്തിലും വേതന വിതരണത്തിലും അപാകതയുണ്ടെന്നും 2022 – 23 ലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാലയ്ക്ക് അടിയന്തരഘട്ടങ്ങളിൽ പരമാവധി 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താം. സർക്കാർ അനുമതിയോടെ പരമാവധി 2 വർഷം വരെ ഈ നിയമനങ്ങൾ പുതുക്കാം.
എന്നാൽ സർവകലാശാലയിൽ രണ്ടു വർഷത്തിൽ അധികമായി തുടരുന്ന താൽക്കാലിക ജീവനക്കാരുണ്ടെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് 39 ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകിയത്. ക്ലാർക്കായി 22, 27 വർഷം ജോലി ചെയ്താൽ സ്ഥിരം ജീവനക്കാർക്കു ലഭിക്കുന്ന ഉയർന്ന ഗ്രേഡുകളിലേക്കാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
ഇത് നിയമവിരുദ്ധമാണ്. അവരെ ക്ലറിക്കൽ തസ്തികയിലേക്ക് മാറ്റുമ്പോൾ അത് ആദ്യ നിയമനമായി കണക്കാക്കണമെന്നാണ് ചട്ടം.
തുടർന്ന് എട്ടും പതിനഞ്ചും വർഷങ്ങൾ സേവനം പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ യഥാക്രമം ഒന്നും രണ്ടും ഗ്രേഡുകൾക്ക് അർഹതയുള്ളൂ.
തെറ്റായ രീതിയിൽ നിയമനം നടത്തിയ ക്ലറിക്കൽ തസ്തികകൾ മുഴുവൻ പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതേസമയം, താൽക്കാലിക നിയമനങ്ങൾക്ക് സർക്കാർ അംഗീകാരവും സിൻഡിക്കറ്റിന്റെ അനുമതിയും ഉണ്ടെന്ന സാധാരണ മറുപടിയാണ് ഓഡിറ്റ് വിഭാഗത്തിനു സർവകലാശാല നൽകിയത്. മറുപടി തൃപ്തികരമല്ലെന്നും പൂർണമായ വിശദീകരണം വേണമെന്നും ഓഡിറ്റിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ മുൻകാല സേവന കാലയളവുകൾ കൂടി കണക്കാക്കിയാണ് സ്ഥാനക്കയറ്റവും ഗ്രേഡും നൽകിയതെന്ന വിശദീകരണവും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം അംഗീകരിച്ചിട്ടില്ല.
പദ്ധതി ധനസഹായം 18.92 കോടി
എംജി സർവകലാശാലയ്ക്ക് 2022–23 ൽ ആകെ 34.40 കോടി രൂപയുടെ വാർഷിക പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ 18.92 കോടി രൂപ മാത്രമാണ് സർവകലാശാലയ്ക്ക് അനുവദിച്ചത്.
ഇതുമൂലം സർവകലാശാലയുടെ പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

