ചങ്ങനാശേരി ∙ നെൽക്കൃഷിക്കുള്ള ഒരുക്കത്തിനിടെ പാടശേഖരത്തിൽ മടവീഴ്ച. പായിപ്പാട് പഞ്ചായത്തിലെ കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിലാണ് ഇന്നലെ മട
വീണത്. പോള തിങ്ങിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട
ളായിക്കാട് പാലം – പൂവം തോട്ടിൽ നിന്നാണ് 92 ഏക്കറുള്ള പാടശേഖരത്തിലേക്ക് വെള്ളം കുതിച്ചെത്തിയത്.
ശക്തമായ ഒഴുക്കിൽ ബണ്ട് പുനർനിർമിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടി. കൃഷിയുടെ മുന്നൊരുക്കത്തിനായി മോട്ടർ ഉപയോഗിച്ച് പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ജോലികൾ കഴിഞ്ഞദിവസങ്ങളിൽ നടക്കുകയായിരുന്നു.
മഴ കാരണം ജോലികൾ ഇടയ്ക്ക് നിർത്തിവച്ചിരുന്നു. പോള തിങ്ങിനിറഞ്ഞ തോട്ടിലേക്ക് മഴവെള്ളം കൂടി എത്തിയതോടെ സമ്മർദം കൂടി പാടത്തേക്കു മട
വീഴുകയായിരുന്നു.
തുടരുമോ ഈ ദുരിതം ?
തുടർച്ചയായി സംഭവിക്കുന്ന മടവീഴ്ച കർഷകർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞ തവണ വിത്തിറക്കി 15ാം ദിനം കൊല്ലത്ത് ചാത്തങ്കരി പാടശേഖരത്തിലേക്ക് മട
വീണത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഇപ്പോൾ കൃഷിക്കുള്ള മുന്നൊരുക്കത്തിനിടെ മട
വീണത് കർഷകരെ വീണ്ടും ആശങ്കയിലാക്കുകയാണ്.
ഓരുമുട്ട് വില്ലൻ
പെരുമ്പുഴക്കടവ് പാലത്തിന്റെ ഭാഗത്തെ ഓരുമുട്ടാണ് മടവീഴ്ചയ്ക്കുള്ള പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. പാലത്തിന്റെ സമീപനപാത തകർന്നത് കാരണം റോഡിനു കുറുകെ നിർമിച്ച ഓരുമുട്ടാണ് ദുരിതമായത്.
പോള നിറഞ്ഞ് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടു. വെള്ളം ഒഴുകിപ്പോകാൻ 3 പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.
പാലത്തിന്റെ സമീപനപാതയുടെ നിർമാണം പൂർത്തിയായതിനു ശേഷമാകും ഇനി ഓരുമുട്ട് തുറക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

