കോട്ടയം ∙ 16 വർഷത്തിനു ശേഷം സർക്കാർ പണമടച്ചു; കലക്ടറുടേതുൾപ്പെടെ മുൻപ് ജപ്തി ചെയ്ത 5 സർക്കാർ വാഹനങ്ങൾ സർക്കാരിനു തിരികെ ലഭിച്ചു. ചങ്ങനാശേരി ബൈപാസ് നിർമാണത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ വിലയായി 7 പേർക്ക് നൽകാനുണ്ടായിരുന്ന 70.16 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കോടതിയിൽ കെട്ടിവച്ചത്.
20 വർഷം മുൻപാണ് സ്ഥലം ഏറ്റെടുത്തത്.
തുക ലഭിക്കാതെ വന്നതിനെത്തുുടർന്നു സ്ഥലം ഉടമകൾ നൽകിയ കേസിൽ 16 വർഷം മുൻപാണ് പണം നൽകാൻ കോടതി ഉത്തരവായത്. എന്നിട്ടും തുക ലഭിക്കാതായപ്പോൾ 2024 ജനുവരിയിലാണ് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കൂടിയായ കലക്ടറുടേതുൾപ്പെടെ 5 സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്തത്.
ഇത് സംബന്ധിച്ച് അന്നു ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ജപ്തി ചെയ്ത വാഹനങ്ങൾ ലേലത്തിൽ വിൽക്കുന്നതിനുള്ള നടപടി പുരോഗമിക്കവേ, പണം അടയ്ക്കുന്നതിനു സർക്കാർ സാവകാശം തേടിയിരുന്നു. തുടർന്നു രണ്ടു ഗഡുക്കളായി പണം മുഴുവൻ കോടതിയിൽ കെട്ടിവയ്ക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 5 വാഹനങ്ങളും സർക്കാരിനു പൂർണമായും തിരികെ നൽകി.
ഹർജിക്കാർക്ക് വേണ്ടി മുഹമ്മദ് നിസാർ കോടതിയിൽ ഹാജരായി. ജപ്തി ചെയ്തിരുന്നെങ്കിലും ജാമ്യ വ്യവസ്ഥയിൽ വാഹനങ്ങൾ ഉപയോഗിക്കാൻ സർക്കാരിനു നേരത്തേ അനുമതി നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]