
കടുത്തുരുത്തി ∙ മനോരമ വാർത്ത തുണച്ചു, പാലത്തിനും കുടിവെള്ള വിതരണ പൈപ്പിനും ഭീഷണിയായി വലിയ തോട്ടിൽ വന്നടിഞ്ഞ മരങ്ങളും കമ്പുകളും ജലഅതോറിറ്റി നീക്കം ചെയ്തു. പൂവക്കോട് പാലത്തിനോടു ചേർന്ന് വലിയ തോടിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള വിതരണ പൈപ്പിന്റെ തൂണിലാണ് മരത്തടികളും മരക്കമ്പുകളും വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നത്.ഇത് പൈപ്ലൈനിനും പാലത്തിനും അപകടഭീഷണി ഉയർത്തുന്നതായി മനോരമ കഴിഞ്ഞ ദിവസം ചിത്രം സഹിതം വാർത്ത നൽകിയിരുന്നു.
വെള്ളപ്പൊക്കത്തിൽ കിഴക്കു നിന്ന് തോട്ടിലൂടെ ഒഴുകിയെത്തിയ മരങ്ങളും കമ്പുകളും പൈപ്പിന്റെ തൂണിൽ തടഞ്ഞു നിൽക്കുകയായിരുന്നു.
ജല അതോറിറ്റി അധികൃതരുടെ നിർദേശ പ്രകാരം മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് തോട്ടിൽ നിന്നു മരങ്ങളും കമ്പുകളും നീക്കിയത്.6 പതിറ്റാണ്ട് പഴക്കമുള്ള പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഞീഴൂർ മണ്ഡലം കമ്മിറ്റി മോൻസ് ജോസഫ് എംഎൽഎക്കും ഫ്രാൻസിസ് ജോർജ് എംപിക്കും നിവേദനം നൽകി.
നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാലം ശോച്യാവസ്ഥയിലാണ്.ജനപ്രതിനിധികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബോബൻ മഞ്ഞളാമല അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജയിംസ് തത്തംകുളം, ജോണിച്ചൻ പൂമരം, ജോയി കുഴിവേലി, ടോമി കൊട്ടുകാപ്പള്ളി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]