
കുമരകം ∙ കാലാവസ്ഥ വ്യതിയാനത്തിന് പുറമേ തൊഴിലാളികളുടെ ക്ഷാമവും നെൽക്കർഷകർക്കു തിരിച്ചടിയാകുന്നു. പാടശേഖരത്തെ വരമ്പ് പണിക്കും വളം ഇടൽ തുടങ്ങിയ ജോലികൾക്കു പുരുഷ തൊഴിലാളികളുടെയും കള പറിക്കാനും പറിച്ചു നടീലിനു സ്ത്രീ തൊഴിലാളികളുടെയും ക്ഷാമം മേഖലയെ തളർത്തുന്നു.
കൊയ്ത്തിനു യന്ത്രം ഉപയോഗിക്കുന്നതിനാലാണു നെൽക്കൃഷി മേഖല പിടിച്ചു നിൽക്കുന്നത്. കൊയ്ത്ത് യന്ത്രം കൂടി ഇല്ലായിരുന്നെങ്കിൽ നെൽക്കൃഷി ഇറക്കാൻ ആരും തയാറാകുമായിരുന്നില്ലെന്ന് കർഷകർ പറയുന്നു.
ക്ഷേമനിധി ബോർഡിൽ ഉണ്ട് ;പാടത്ത് ഇല്ല
കഴിഞ്ഞ കുറെ വർഷങ്ങളായി അപ്പർ കുട്ടനാടൻ മേഖലയിൽ പുരുഷ–സ്ത്രീ തൊഴിലാളികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു.
പുതുതലമുറയിലുള്ളവർ ആരും തന്നെ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല. അതേസമയം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.
തൊഴിലാളികൾ ക്ഷേമ നിധിയിലുണ്ട് . പക്ഷേ പാടത്ത് ഇല്ല എന്ന അവസ്ഥയാണ്.
തൊഴിലാളികൾ കുറവായതിനാൽ ജോലിക്ക് വരുന്ന തൊഴിലാളികൾക്കു കൂലി കൂടുതൽ നൽകേണ്ടി വരുന്നതായി കർഷകർ പറഞ്ഞു.
∙വിരിപ്പു കൃഷിക്കു പറിച്ചു നടീലിനു സ്ത്രീ തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുകയാണ്. 100 മുതൽ 500 വരെ ഏക്കറുള്ള പാടത്തെ പറിച്ചു നടീൽ നടത്തുന്നതിനു നൂറുകണക്കിനു സ്ത്രീ തൊഴിലാളികളെ വേണം.
എന്നാൽ പണിക്ക് എത്തുന്നവർ 10–15 പേർ മാത്രം. ഇവരെ വിവിധ പ്രദേശങ്ങളിൽ പോയി കർഷകർ കൊണ്ടു വരുകയാണ്.
കായൽ മേഖലയിലാണെങ്കിൽ വള്ളത്തിൽ കൊണ്ടു പോകും. വാഹനം എത്തുന്ന സ്ഥലങ്ങളിൽ വാനിൽ കയറ്റി പാടത്ത് എത്തിക്കും.
പണ്ടത്തെ കാലത്ത് തൊഴിലാളികൾ തനിയെ പാടത്ത് എത്തുകയായിരുന്നു. ചില കർഷകർ ഭക്ഷണം വരെ വാങ്ങി നൽകും.
കള പറിക്കലും നടീലും നടത്താതെ കൃഷി
∙സ്ത്രീ തൊഴിലാളികൾ ഏറെയും തൊഴിലുറപ്പ് ജോലിക്കു പോകുന്നതും തിരിച്ചടിയാകുന്നതായി കർഷകർ പറഞ്ഞു. ഒരേക്കർ പാടത്തു കള പറിക്കാനും നടീലുനുമായി കുറഞ്ഞതു 10 സ്ത്രീ തൊഴിലാളികൾ എങ്കിലും വേണ്ടി വരും.
സ്ത്രീ തൊഴിലാളികളെ കിട്ടാതെ വരുന്നതിനാൽ ഭൂരിഭാഗം കർഷകരും കള പറിക്കലും നടീലും നടത്താതെയുള്ള കൃഷിയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് വിളവിനെ പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]