ചങ്ങനാശേരി ∙ കവിയൂർ റോഡിലെ കുഴികൾ അടയ്ക്കുമെന്ന പ്രഖ്യാപനങ്ങൾ നടപ്പായില്ല. മഴയെ പഴി പറഞ്ഞ് കുഴി അടയ്ക്കാതെ അധികൃതർ മൗനം പാലിച്ചപ്പോൾ അപകടങ്ങൾ പെരുകി, ഗതാഗതക്കുരുക്കും പതിവായി.
ഒടുവിൽ നാട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ രംഗത്തിറങ്ങി. മണ്ണും മക്കും ഇറക്കി താൽക്കാലികമായെങ്കിലും രണ്ടിടത്തെ കുഴികൾ അടച്ചു.
ഫാത്തിമാപുരം
∙കവിയൂർ റോഡിൽ ഫാത്തിമാപുരം റെയിൽവേ പാലം മുതൽ ഫാത്തിമാമാതാ പള്ളി വരെയുള്ള ഭാഗത്തെ കുഴിയാണ് രാത്രി നാട്ടുകാരും വ്യാപാരികളും ഓട്ടോഡ്രൈവർമാരും ചേർന്ന് അടച്ചത്.
ജംക്ഷനിലെ വളവിലെ വലിയ കുഴിയും മൂടി. കുഞ്ഞുമോൻ പുളിമൂട്ടിലിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ ജോലികൾ.
ഇന്ന് രാത്രി ഇരൂപ്പയിലെയും ഫാത്തിമാപുരത്ത് പൈപ്പ് പൊട്ടി തകർന്ന് കിടക്കുന്ന ഭാഗത്തെ കുഴിയും അടയ്ക്കുമെന്നു നാട്ടുകാർ പറഞ്ഞു.
പായിപ്പാട്
∙എസ്ഡിപിഐ പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ കവിയൂർ റോഡിൽ പായിപ്പാട് സുന്ദരിപ്പടി, പാറയ്ക്കൽപടി ഭാഗത്തെ കുഴികൾ മക്ക് ഇറക്കി താൽക്കാലികമായി അടച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.അനീഷ്, വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടി.കെ.കരുണാകരൻ, സെക്രട്ടറി സവാദ്, ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് അൻസാർ പായിപ്പാട് തുടങ്ങി പ്രവർത്തകർ നേതൃത്വം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]