കോട്ടയം ∙ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ 18 മുതൽ നടന്നുവരുന്ന ഷഡ്കാല ഗോവിന്ദ മാരാർ സംഗീതോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് (22) വൈകിട്ട് 6 30 മുതൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ഇത്തിത്താനം പ്രേംജി കെ. ഭാസിയുടെ സംഗീതസദസ്സ്.
ഷഡ്കാല ഗോവിന്ദമാരാരെ പ്രകീർത്തിച്ച് മധ്യമാവതി രാഗത്തിൽ എഴുതി ചിട്ടപ്പെടുത്തിയ ‘ഗോവിന്ദാ ഷഡ്കാല ഗാനദിനേശാ’ എന്ന കൃതിയും വെന്നിമല പെരുമാളെ പ്രകീർത്തിക്കുന്ന ചക്രവാക രാഗത്തിലുള്ള ‘തിരുവെന്നിമലയെഴും പെരുമാളേ’ എന്ന കൃതിയും വേദിയിൽ അവതരിപ്പിക്കും. വയലിൻ: ശ്യാംജി കെ.
ഭാസി, മൃദംഗം: പെരുന്ന ജി. ഹരികുമാർ, ഘടം: കുമരകം ഗണേശ് ഗോപാൽ, മുഖർശംഖ്: കോട്ടയം എസ്.
മുരളീധരൻ എന്നിവർ പക്കവാദ്യമൊരുക്കും. 24 ന് പഞ്ചരത്ന തീർത്തനാലാപനവും സംഗീതാരാധനയും നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]