അരുവിത്തുറ ∙ നാട്ടു വൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അദ്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടിപിസിവി കോട്ടയം ജില്ലയുടെ സൗജന്യ പാരമ്പര്യ ചികിത്സാ ക്യാംപ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. പൂഞ്ഞാർ പാലസിലെ പ്രഫ.
സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു. ടിപിസിവി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പ്രസിഡന്റ് ബേബി വൈദ്യർ, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി മുഖാലയിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് വത്സമ്മ വെട്ടുകാട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ജോസഫ് വടക്കേൽ, സണ്ണി വൈദ്യൻ എന്നിവർ ആശംസ പറഞ്ഞു.
ക്യാംപിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി, നാച്ചുറോപ്പതി വിഭാഗത്തിൽ ഡോ.
മിലൻ പ്രവീൺ, ഡോ. ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.
ആയുർവേദം, നാച്ചുറോപ്പതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാംപിൽ പങ്കെടുത്തു. ഓടിവ്, ചതവ്, സന്ധി വേദനകൾ എന്നിവയ്ക്ക് മർമ വൈദ്യന്മാരും, അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, കാൻസർ, മൈഗ്രേൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.
സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. 200ൽ പരം ഔഷധ സസ്യങ്ങളുടെ പ്രദർശനവും ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
200 ഓളം ആളുകൾ ക്യാംപിന്റെ സേവനം പ്രയോജനപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

