കോട്ടയം ∙ പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിലെ സ്വർണക്കവർച്ച അന്വേഷണത്തിനു 2 സംഘങ്ങളെ നിയോഗിച്ച് പൊലീസ്. കഴിഞ്ഞ ദിവസം തൃശൂരിലും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാങ്ങാനത്തും നടന്ന മോഷണങ്ങളുമായി സംഭവത്തിനു സാമ്യമുണ്ടെന്നും കണ്ടെത്തൽ.
മോഷണം നടന്ന ക്വാർട്ടേഴ്സുകളിൽ എത്തി പൊലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ഈ ഭാഗത്തെ റോഡിലെ സിസിടിവി ദൃശ്യങ്ങളും ടവർ വിവരങ്ങളും ശേഖരിക്കാൻ നടപടി ആരംഭിച്ചു. തൃശൂർ മോഷണത്തിലെ സമാനതകൾ കണ്ടെത്തിയതിനാൽ അന്വേഷണ സംഘത്തിൽനിന്നു ജില്ലാ പൊലീസ് വിവരം തേടി.
സംസ്ഥാനത്ത് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.
മൂന്നിടത്തും സ്വർണം
അടുത്തിടെ നടന്ന 3 മോഷണങ്ങളിലെ ഒരേ രീതിയാണ് പൊലീസ് പരിശോധിക്കുന്നത്. മാങ്ങാനത്ത് വില്ലയിലാണ് കവർച്ച നടന്നത്.തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിൽ നിന്നു വനിതാ ഡോക്ടറുടെ സ്വർണം കവർന്നു.
ഇതേ മാതൃകയിലാണ് റബർ ബോർഡ് ക്വാർട്ടേഴ്സിലും മോഷണം.മൂന്നിടത്തുനിന്നും സ്വർണം മാത്രമാണ് മോഷ്ടിച്ചത്.
‘സമൂഹ’ മോഷ്ടാക്കൾ
സർക്കാർ–സ്വകാര്യകമ്പനി ജീവനക്കാർ കുടുംബത്തോടൊപ്പം സമൂഹമായി താമസിക്കുന്ന വില്ലകളും ക്വാർട്ടേഴ്സുകളും പ്രായമായവർ താമസിക്കുന്ന ഇടങ്ങളും കണ്ടെത്തി മോഷണം നടത്തുന്ന ഉത്തരേന്ത്യൻ സംഘം സംസ്ഥാനത്തുണ്ടെന്ന് പൊലീസ്. ഇവരുടെ സഹായികൾ അതിഥിത്തൊഴിലാളികളിലുണ്ട്.
വിവരം നൽകുന്നത് അനുസരിച്ച് മോഷണം നടന്നാൽ സഹായികൾക്കു കമ്മിഷൻ നൽകും. വിമാനത്തിലും ട്രെയിനിലും എത്തുന്ന സംഘം മോഷണം നടത്തി അതിവേഗം കടക്കുകയാണു പതിവ്.
മാങ്ങാനത്തെ മോഷണക്കേസിൽ തൊണ്ടിമുതൽ കിട്ടിയില്ല
കോട്ടയം ∙ മാങ്ങാനം പാം മെഡോസിൽ 50 പവൻ കവർന്ന സംഭവത്തിൽ പൊലീസിനു പ്രതിയെ കിട്ടിയെങ്കിലും തൊണ്ടി മുതൽ ലഭിച്ചില്ല.മുഖ്യപ്രതി മധ്യപ്രദേശ് സ്വദേശി ഗുരു സജനെ ഗുജറാത്തിൽനിന്നാണ് പിടികൂടിയത്.
കൂട്ടാളികളായ 4 പേരെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ 90 ദിവസം പിന്നിട്ടപ്പോൾ ഗുരു സജന് ജാമ്യം ലഭിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഗുരു സജൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

