കോട്ടയം∙ എരണ്ടക്കെട്ടിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തൃശൂരിലെ കേച്ചേരി എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദെന്ന 43 വയസ്സുകാരൻ ആനയ്ക്ക് രക്ഷകരായി കോട്ടയത്തുനിന്നുള്ള സംഘം. റിട്ട.
വെറ്ററിനറി സർജൻ ഡോ. സാബു സി.ഐസക്, വയനാട് വെറ്ററിനറി കോളജ് പ്രഫസർ ഡോ.
ടി.എസ്.രാജീവ്, ആനപ്രേമി കൂട്ടായ്മ അംഗം ജിനു പുതുപ്പള്ളി എന്നിവർ ചേർന്നാണ് മരണമുഖത്തുനിന്ന് ആനയെ 28ാം ദിനത്തിൽ രക്ഷപ്പെടുത്തിയത്. ആനയുടെ ശരീരത്തിൽ 7 മീറ്റർ നീളത്തിൽ കെട്ടിക്കിടന്ന 35 കിലോ എരണ്ടക്കെട്ട് (ഭക്ഷണ മാലിന്യം) 4 മണിക്കൂറെടുത്താണ് സംഘം നീക്കിയത്.വിവിധ ഡോക്ടർമാർ ചികിത്സിച്ചു പരാജയപ്പെട്ടതോടെ തായ്ലൻഡിൽനിന്ന് വിദഗ്ധനെയും സംഘത്തെയും എത്തിക്കാൻ ഉടമ പ്രഭാകരൻ ശ്രമിച്ചിരുന്നു.
ഇതിനിടെ ആന കൂടുതൽ ക്ഷീണിതനായി.
അവരെത്തുമ്പോഴേക്കും ആനയുടെ ജീവൻ നഷ്ടമായേക്കുമെന്ന ആശങ്ക സുഹൃത്ത് ഡോ. ടി.എസ്.രാജീവിനോട് പ്രഭാകരൻ പങ്കുവച്ചു. അങ്ങനെയാണ് അവസാനശ്രമമെന്ന നിലയിൽ കോട്ടയം സംഘം 15ന് ചികിത്സ ഏറ്റെടുത്തത്.3 ദിവസം കൊണ്ട് ചികിത്സ പൂർത്തിയാക്കി.
മരുന്നുകളും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം ആന കഴിച്ചു തുടങ്ങി. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവരികയാണ്.
തൃശൂർ, പാലക്കാട് മേഖലകളിലെ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിനാണ് എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദ് പോകാറുള്ളത്. 4 വർഷം മുൻപ് എരുമേലിയിൽ നിന്നാണ് ഗംഗാപ്രസാദിനെ പ്രഭാകരൻ വാങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

