കോട്ടയം ∙ പ്ലം കേക്കിലെ ഉണക്കമുന്തിരി പോലെയാണ് ക്രിസ്മസിന് കേക്കുകൾ. മുന്തിരിയില്ലാതെ എന്ത് പ്ലം കേക്ക്.
കേക്കില്ലാതെ എന്ത് ക്രിസ്മസ്. അടുത്ത ക്രിസ്മസ് കാലം വരെ നാവിൻതുമ്പിൽ രുചിനിറയ്ക്കാൻ കഴിയുന്ന കേക്കുകളെക്കുറിച്ച് അറിയാം.പ്ലം കേക്കുകൾ തന്നെ പലതരമുണ്ട്.
എക്സോട്ടിക് പ്ലം, ഫ്രൂട്ട് ആൻഡ് നട്ട്, റിച്ച് ഫ്രൂട്ട് തുടങ്ങി അനേകം വെറൈറ്റികൾ. ക്രിസ്മസ് കാലമായാൽ ഈ കേക്കുകൾക്ക് ആവശ്യക്കാരേറെയാണ്.
ഡ്രൈ ഫ്രൂട്സ് പഴച്ചാറിലോ മദ്യത്തിലോ ഒരു വർഷം വരെ കുതിർത്തുവച്ചാണ് പ്ലം കേക്കുകളുണ്ടാക്കുന്നത്.
400 രൂപ മുതൽ 2500 രൂപ വരെയാണ് പ്ലം കേക്കുകളുടെ വില. ഇവയിൽ ഈ വർഷം ഹിറ്റായത് റം ആൻഡ് റെയ്സിൻ കേക്കാണ്.
മുന്തിയ ഇനം മുന്തിരികളും മറ്റു ഡ്രൈ ഫ്രൂട്ട്സും റമ്മിൽ ആറു മാസം മുതൽ 2 വർഷം വരെ കുതിർത്തുവച്ചാണ് ഈ കേക്കുകൾ ഉണ്ടാക്കുന്നത്.
900 രൂപ മുതലാണ് ഈ കേക്കുകൾക്ക് വില.പ്ലം കേക്കുകൾക്കു പുറമേ കാരറ്റ് ആൻഡ് ഡേറ്റ്സ്, ബട്ടർ, ചോക്ലേറ്റ്, ബട്ടർസ്കോച്ച്, ഓറഞ്ച്, ബനാന തുടങ്ങിയ കേക്കുകളും ക്രിസ്മസ് കാലത്ത് ട്രെൻഡിങ്ങാണ്.
എല്ലാവർക്കും ഒരുപോലെ പ്ലം കേക്ക് ഇഷ്ടപ്പെടാത്തതാണ് ഈ കേക്കുകളും ക്രിസ്മസിനു ട്രെൻഡിങ്ങാവാനുള്ള കാര്യം.പണ്ടുകാലത്തെ ഹാർഡ് ഐസിങ് (റോയൽ ഐസിങ്) കേക്കുകൾ ഇപ്പോൾ വീണ്ടും വിപണി കീഴടക്കുകയാണ്. പഴമയുടെ സ്വാദ് വീണ്ടും ആസ്വദിക്കാൻ ആഗ്രഹിച്ച് ഹാർഡ് ഐസിങ് കേക്കുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്.പണ്ടുകാലത്തെ റോമൻ ഫ്രൂട്ട് ബ്രെഡുകളിൽനിന്നാണ് ഇപ്പോഴുള്ള ക്രിസ്മസ് പ്ലം കേക്കുകൾ ഉണ്ടായത്.
യൂറോപ്യൻ മിഷനറികളും ബ്രിട്ടീഷുകാരും ഇന്ത്യയിലെത്തിയപ്പോഴാണ് പ്ലം കേക്കുകളും ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളം, ഗോവ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

