കോട്ടയം ∙ ലേഡീസ് സർക്കിൾ 48 ഒരുക്കുന്ന പ്രദർശന – വിപണനമേള ‘ഉത്സവ്’ 21, 22 തീയതികളിൽ ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ നടക്കും. ഉത്സവിന്റെ 20–ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30നു ചലച്ചിത്രതാരവും അഭിഭാഷകയുമായ ശാന്തി മായാദേവി നിർവഹിക്കും.
രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബ്രാൻഡുകൾ മേളയ്ക്കെത്തും.
ഡിസൈനർ സാരികൾ, കുർത്തികൾ, വെസ്റ്റേൺ വെയർ, ചെരിപ്പുകൾ, വിവിധ ആഭരണങ്ങൾ, ടേബിൾ വെയർ, ക്രിസ്മസ് അലങ്കാരവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ മേളയിൽ ലഭിക്കും.
ഡൽഹി, ലക്നൗ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത ഡിസൈനർമാരുടെ ബ്രാൻഡുകൾ മേളയിലുണ്ട്. ഭീമ ജ്വല്ലറി കോട്ടയം, മഗാരി ഫർണിച്ചർ കൊച്ചി, മുത്തൂറ്റ് മോട്ടോഴ്സ് കൊച്ചി, ജെഎൽആർ കൊച്ചി എന്നിവയുടെ സഹകരണത്തോടെയാണു മേള.
മേളയിൽനിന്നു ലഭിക്കുന്ന വരുമാനം മുൻ വർഷങ്ങളിലേതുപോലെ വിദ്യാഭ്യാസ, ആരോഗ്യ, ശുചീകരണ, സ്ത്രീശാക്തീകരണ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലേഡീസ് സർക്കിൾ 48 ഉപയോഗിക്കും.കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ ചൂട്ടുവേലി ജംക്ഷനിൽനിന്ന് എസ്എച്ച് പബ്ലിക് സ്കൂളിലേക്കു പോകുന്ന വഴി തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ചാൽ എയ്തോസ കൺവൻഷൻ സെന്ററിൽ എത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

