ചങ്ങനാശേരി ∙ ബസ് സ്റ്റാൻഡുകൾ സുന്ദരമാക്കാൻ ഒരുങ്ങി നഗരസഭ. വാഴൂർ റോഡിലെ ഒന്നാം നമ്പർ ബസ് സ്റ്റാൻഡും എംസി റോഡിലെ പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡുമാണ് സൗന്ദര്യവൽക്കരിക്കുന്നത്.
യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കസേരകൾ മോഷണം പോയ പെരുന്ന സ്റ്റാൻഡിലേക്ക് പുതിയ കസേരകൾ എത്തുന്നതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ട്രോളുകൾക്കു ഗുഡ്ബൈ പറയാം.
സ്വകാര്യവ്യക്തിയെയാണ് സ്റ്റാൻഡുകളുടെ നവീകരണവും പരിപാലനവും ഏൽപ്പിക്കുക.
സ്റ്റാൻഡിൽ പരസ്യം ഒരുക്കി ഇവർക്ക് വരുമാനം നേടാം. നവീകരണത്തോടൊപ്പം 3 വർഷത്തെ പരിപാലനവും ഇവർ നിർവഹിക്കണം. പദ്ധതിയുടെ ടെൻഡർ പൂർത്തിയായി.
യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലും സ്റ്റാൻഡുകളെ കൂടുതൽ ആകർഷകമാക്കുന്ന വിധത്തിലുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരനും ഉപാധ്യക്ഷൻ മാത്യൂസ് ജോർജും പറഞ്ഞു.
ഇനി അടിപൊളി ലുക്കാകും
∙ സ്റ്റാൻഡുകളിൽ പൂർണമായും പെയ്ന്റിങ് നടത്തും.
∙ വെളിച്ചത്തിനായി രണ്ട് സ്റ്റാൻഡുകളിലും അലങ്കാര ദീപങ്ങൾ സ്ഥാപിക്കും. ∙ പെരുന്ന സ്റ്റാൻഡിൽ കഫറ്റേരിയ.
∙ സ്റ്റാൻഡുകളെ ആകർഷകമാക്കാൻ അലങ്കാര ചെടികളും ചെറിയ പൂന്തോട്ടങ്ങളും ഒരുക്കും.
∙ രണ്ട് സ്റ്റാൻഡിലും യാത്രക്കാർക്കായി ഇരിപ്പിടങ്ങൾ, ഇതിൽ പെരുന്ന സ്റ്റാൻഡിൽ കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കും.
∙ ബസുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള ഡിസ്പ്ലേ ബോർഡുകൾ.
∙ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിനു പ്രത്യേകം ബിന്നുകൾ.
∙ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ. ∙ ശുദ്ധജല സൗകര്യം. ∙ മുഴുവൻ സമയവും സിസിടിവി ക്യാമറ നിരീക്ഷണം, ടിവി, ഡിജിറ്റൽ ബോർഡുകൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

