കോട്ടയം ∙ ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ രണ്ടു ദിവസമായി നടന്നു വന്ന സിബിഎസ്ഇ കോട്ടയം സെൻട്രൽ സഹോദയ കലാമത്സരങ്ങൾ ‘ഭാവസുധ 2025’ന് വർണാഭമായ പരിസമാപ്തി. മുഖ്യാതിഥി സീരിയൽ താരം ബിബിൻ ബെന്നി സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സെക്രട്ടറി പ്രഫ.
ജേക്കബ് കുര്യൻ ഓണാട്ട്, സിഎസ്സികെ രക്ഷാധികാരിയും സിബിഎസ്ഇ കോട്ടയം ജില്ലാ ട്രെയിനിങ് കോഓർഡിനേറ്ററുമായ രഞ്ജിത്ത് രാജൻ, സിഎസ്സികെ രക്ഷാധികാരിയും കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ഓഫ് കേരളയുടെ ട്രഷററുമായ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പാമ്പാടി ബിഎംഎം ഇംഗ്ലിഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 1500ൽപരം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]