കാലാവസ്ഥ
∙സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. മറ്റു മഴ മുന്നറിയിപ്പില്ല.
സർട്ടിഫിക്കറ്റ് കോഴ്സ്
കോട്ടയം ∙ റബർ പാലിന്റെ ഉണക്കത്തൂക്കം (ഡിആർസി) നിർണയിക്കുന്നതിൽ റബർ ബോർഡ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ്ങിൽ (എൻഐആർടി) 24 മുതൽ 26 വരെ നടക്കും.
ഫോൺ: 0481 2353127.
മോണ്ടിസോറി ക്ലാസ്
തലപ്പാടി ∙ ലിറ്റിൽ കിങ്ഡം ക്യാംപസുകളിൽ 2 വയസ്സ് മുതലുള്ള കുട്ടികൾക്കായി നടത്തുന്ന സൗജന്യ മൊണ്ടിസോറി പരിശീലന ക്ലാസുകളിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 8086477777
അപേക്ഷ ക്ഷണിച്ചു
പള്ളിക്കത്തോട് ∙ പഞ്ചായത്തിലെ ബഡ്സ് സെന്ററിൽ സ്പെഷൽ എജ്യുക്കേറ്റർ, ഹെൽപർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
27ന് 5ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അപേക്ഷ നൽകണം.
നികുതി പിരിവ് ക്യാംപുകൾ
വെമ്പള്ളി ∙കാണക്കാരി പഞ്ചായത്തിൽ സമ്പൂർണ നികുതി സമാഹരണം ലക്ഷ്യമിട്ടു വിവിധ കേന്ദ്രങ്ങളിൽ 24 മുതൽ 26 വരെ 10.30 മുതൽ 1.30 വരെ നികുതി പിരിവ് ക്യാംപുകൾ നടത്തും.ഏതു വാർഡിലെ കെട്ടിട നികുതിയും ക്യാംപിൽ അടയ്ക്കാം.
24ന് വട്ടുകുളം ലൈബ്രറി, 25ന് കാണക്കാരി ലൈബ്രറി ഹാൾ,26ന് കല്ലമ്പാറ വാണിജ്യ സമുച്ചയം എന്നിവിടങ്ങളിലാണ് ക്യാംപുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]