കുമരകം ∙ വേമ്പനാട്ടുകായൽ ജനകീയ ശുചീകരണത്തിനു തുടക്കം കുറിച്ചു. കായലിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കി ആയിരക്കണക്കിനു പേരെ ഇതിൽ അംഗങ്ങളാക്കി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട്ടുകായലിനെ ശുചീകരിക്കുന്ന പ്രവർത്തനമാണ് ലക്ഷ്യം.
ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന വേമ്പനാട്ട് കായലിനെ രക്ഷിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്കാണു നാലുപങ്ക് കായൽ ഭാഗത്ത് തുടക്കം കുറിച്ചത്. കേരള സംസ്ഥാന പരിസ്ഥിതി വകുപ്പ് എൻവയൺമെന്റ് പ്രോഗ്രാം മാനേജരും വേമ്പനാട് ലേക്ക് – കോൾ തണ്ണീർത്തട
സഞ്ചയം റാംസർ സൈറ്റ് മാനേജരുമായ ഡോ. ജോൺ സി.മാത്യു ഉദ്ഘാടനം നിർവഹിച്ചു.
പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക്
ഭൂമിത്ര സേനയിലൂടെ സന്നദ്ധ പ്രവർത്തകർ കായലിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ഹരിതകർമസേനയ്ക്കു കൈമാറി. പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി.സലിമോൻ, വാർഡ് അംഗം പി.കെ.സേതു, സെക്രട്ടറി ടി.യു.സുരേന്ദ്രൻ, നേച്ചർ ക്ലബ് വൈസ് പ്രസിഡന്റ് പി.എസ്.രഘു, സ്കൂളിലെ ഭൂമിത്രസേന കോഓർഡിനേറ്റർ പി.എ.അഭിലാഷ്, കെ.കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
നേച്ചർ ക്ലബ് ഉപദേശക സമിതി അംഗങ്ങളായ സി.പി.ജയൻ, ജോയിന്റ് സെക്രട്ടറി സി.ജെ.ലെജു, സുമം ജോസഫ് വിശാഖംതറ, കെ.കെ.സുനിൽകുമാർ, വി.ടി.രാധാകൃഷ്ണൻ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കായലിന്റെ രക്ഷയ്ക്കായി ഇവർ
സംസ്ഥാന തണ്ണീർത്തട അതോറിറ്റി, വേമ്പനാട്ടുകായലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാന്തരതലത്തിൽ പ്രവർത്തിക്കുന്ന ഭൂമിത്രസേന, കുമരകം നേച്ചർ ക്ലബ്, ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ്, കുമരകം പഞ്ചായത്ത് എന്നിവരാണ് രംഗത്ത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]