
മാഞ്ഞൂർ സൗത്ത് ∙ വീട്ടിലെ സ്റ്റോർ റൂമിലെ അരകല്ലിനടിയിൽ ഒളിച്ച മൂർഖൻ പാമ്പിനെ തറ പൊളിച്ചുനീക്കി പിടികൂടി. മാഞ്ഞൂർ സൗത്ത് മകുടാലയം പള്ളിയുടെ സമീപമുള്ള മാക്കീൽ ഷിജു സൈമണിന്റെ വീട്ടിൽ നിന്നാണ് മൂർഖൻ പിടിയിലായത്.
സ്റ്റോർ റൂമിൽ തേങ്ങ എടുക്കാൻ കയറിയ വീട്ടുജോലിക്കാരിയെയാണ് മൂർഖൻ പാമ്പ് ആക്രമിക്കാൻ ശ്രമിച്ചത്. ഇവർ നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.
തുടർന്ന് സർപ്പ സ്നേക്ക് റെസ്ക്യൂവർ ജോമോൻ ശാരിക കുറുപ്പന്തറയെ വിവരമറിയിച്ചു.
ജോമോൻ എത്തി തിരച്ചിൽ നടത്തിയെങ്കിലും ഒളിച്ച മൂർഖൻ പാമ്പിനെ കണ്ടെത്താനായില്ല. സ്റ്റോർ റൂമിലെ അരകല്ല് തറയിലെ പൊത്തിൽ പാമ്പിന്റെ പടം കാണുകയും തറ പൊളിച്ചു മാറ്റിയപ്പോൾ പടം പൊഴിച്ച നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്തു.മുൻപ് മകുടാലയം പള്ളിയുടെ പിൻവശത്തുള്ള പാടശേഖരത്തിന് സമീപമുള്ള കയ്യാലയിൽ നിന്ന് അടയിരുന്ന 3 വലിയ പെരുംപാമ്പുകളെയും 96 മുട്ടകളും ജോമോൻ എടുത്തു നീക്കിയിരുന്നു.
പിടികൂടിയ മൂർഖനെ വനം വകുപ്പിനു കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]