
ചങ്ങനാശേരി ∙ പൂവം കടത്ത് പാലത്തിനു വീതികൂട്ടി പുനർനിർമിച്ചാൽ ഗ്രാമീണ ടൂറിസത്തിന് വൻ സാധ്യത. നക്രപുതുവേൽ പ്രദേശത്തെ ഗ്രാമീണ കാഴ്ചകൾ നിലവിലെ ചെറിയ പാലം കാരണം കൂടുതൽ പേരിലേക്ക് എത്തുന്നില്ല.
എസി റോഡിനു സമീപം ചങ്ങനാശേരി പട്ടണത്തിനടുത്ത് ഇത്തരമൊരു ഗ്രാമീണ ടൂറിസം സ്പോട്ട് വലിയ സാധ്യതകളാണ് തുറക്കുന്നത്.
പേരിനൊരു പാലം
എസി റോഡിലെ പൂവത്ത് നിന്ന് കനാലിനു കുറുകെയാണ് പാലം. കാറിനും ഓട്ടോയ്ക്കും കഷ്ടിച്ചു കടന്നുപോകാനുള്ള വീതി.
സ്ഥലപരിചയമില്ലാത്തവർ പാലത്തിൽ വാഹനം കയറ്റാൻ ഭയപ്പെടും. പാലത്തിന്റെ കൈവരികൾ തകർന്നതോടെ കാൽനടയാത്രക്കാർ ഭീഷണിയിലാണ്.
2002 ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിനിടയിൽ പാലം താഴ്ന്നു പോയിരുന്നു.
വീണ്ടും കൂടുതൽ തുക അനുവദിച്ച് നിർമിക്കുകയായിരുന്നു.
പാലം കടന്നാൽ
പാലം കടന്നാൽ ചെല്ലുന്നത് പാടശേഖരത്തിനു നടുവിലൂടെ ഉന്നതനിലവാരത്തിൽ പൂട്ടുകട്ടകൾ പാകിയ റോഡിലേക്ക്. 2.47 കിലോമീറ്റർ ദൂരമുള്ള റോഡ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ നിർമിച്ചതാണ്.
ടൂറിസം സാധ്യത
∙ നഗരത്തിരക്കിൽ നിന്ന് ഒഴിവായി വിശ്രമിക്കാൻ പറ്റിയ സ്ഥലം.
∙ ഇരുവശത്തുമുള്ള പാടശേഖരവും റോഡിലേക്ക് തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും. ചിലയിടത്ത് ആമ്പൽപ്പൂക്കളും കാണാം.
∙ സീസൺ സമയത്ത് ദേശാടനപ്പക്ഷികൾ എത്തും. ∙ കൃഷി ഉള്ളപ്പോൾ നെൽക്കൃഷി പണികളും കാണാം.
∙ വാഹനശല്യമില്ലാതെ ശുദ്ധവായു ശ്വസിച്ച് രാവിലെയും വൈകിട്ടും നടക്കാൻ പറ്റിയ ഇടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]