
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളജിലെ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിന്റേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സിഇഒ ടി.ജി. മിട്ടു നിർവഹിച്ചു.
കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർഥികളെയും വിവിധ രാജ്യാന്തര സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
കോളജിലെ ബിരുദാനന്തര ബിരുദം കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ജ്വലിക്കുന്ന യുവത്വം, നൈപുണ്യ വികസനവും സാധ്യതകളുടെ കണ്ടെത്തലും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല പൂർവ വിദ്യാർഥിയും പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോബിൻ കുരുവിള ഉദ്ഘാടനം ചെയ്തു. കോളജ് ബർസാർ ഫാ.
ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,നാക്ക് കോഡിനേറ്റർ ഡോ.
മിഥുൻ ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ്, കോട്ടയം ഐഐഐടി ഇൻക്യുബേഷന്‍ സെന്റർ മാനേജർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]