
പാമ്പാടി ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന പ്രവർത്തനോദ്ഘാടനം യുവോദയ 2025 കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ നടത്തി. ഇൻകംടാക്സ് അഡിഷനൽ കമ്മിഷണർ ജ്യോതിസ്സ് മോഹൻ ഉദ്ഘാടനം ചെയ്തു.ജോബ് മൈക്കിൾ എംഎൽഎ മാർഗരേഖ പ്രകാശനവും ചലച്ചിത്രതാരം ഷീലു ഏബ്രഹാം മുഖപത്രിക സ്രോതസ്സ് പ്രകാശനവും നടത്തി.
യുവജനപ്രസ്ഥാനത്തിന്റെ ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നിർവഹിച്ചു.
ഫാ.സഖറിയ കൂടത്തിങ്കൽ, സാം വർഗീസ്, ഡാനി രാജു, നേഹ മാത്യു എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി ഉന്നതവിജയികളെ അനുമോദിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.തോമസ് മാത്യു തിണ്ടിയത്തിൽ, വികാരി ഫാ.കുര്യാക്കോസ് ഈപ്പൻ, സെക്രട്ടറി സിറിൾ മാത്യു, ട്രഷറർ ടോണി കുരുവിള എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]