
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം.
വൈദ്യുതിമുടക്കം
മീനടം ∙ വട്ടോലി, അനീക്കോൺ ട്രാൻസ്ഫോമറിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ∙ ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ പനക്കളം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ 5.30 വരെയും നാൽപതാം കവല, മീശമുക്ക്, മലകുന്നം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ എസ്ബി എച്ച്എസ് ഗ്രൗണ്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
താൽപര്യമുള്ളവർ നാളെ 10നു സ്കൂൾ ഓഫിസിൽ എത്തണം.
കൃഷി ജലസേചന പദ്ധതി
കോട്ടയം ∙ വിവിധ ജലസേചന പദ്ധതികളായ ഡ്രിപ്, സ്പ്രിംഗ്ലർ, മൈക്രോ സ്പ്രിംഗ്ലർ, റെയ്ൻ ഗൺ എന്നിവയ്ക്കു സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് (കൃഷി), വയസ്കരക്കുന്ന്, കോട്ടയം– 686001.
ഫോൺ: 85477 00263.
കെ– ടെറ്റ് സർട്ടിഫിക്കറ്റ്
കടുത്തുരുത്തി ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ കീഴിൽ മേയ് മാസം വരെ കെ– ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ ഓഫിസിൽ എത്തിച്ചേർന്നിട്ടുണ്ട്. വിതരണം ഇന്ന് മുതൽ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കുന്നതാണ്.
ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റുമായി നേരിട്ട് എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
ഐടിഐ പ്രവേശനം
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഐടിഐയിൽ ഇന്ന് നേരിട്ടെത്തി അപേക്ഷിക്കാം.
പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 95393 48420.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]