
ഇന്ന് ലോക സംഗീത ദിനം; മകളുടെ ഓർമയ്ക്കായി അവർ ഒരുക്കി മ്യൂസിക് ക്ലബ്
ചങ്ങനാശേരി ∙ പാട്ടുകാരിയായിരുന്ന മകൾ 13–ാം വയസ്സിൽ അപ്രതീക്ഷിതമായി മരിച്ചതിന്റെ വേദന മറക്കാനാണു തൃക്കൊടിത്താനം ഐരടത്ത് ഇല്ലം നീലകണ്ഠൻ പോറ്റിയും ഭാര്യ കെ.ഷീലയും മകളുടെ പേരിൽ ശ്രീവീണാ മ്യൂസിക് ക്ലബ് ആരംഭിച്ചത്. സംഗീത മത്സരങ്ങളിലും കലാരംഗങ്ങളിലും ഒന്നാമതായിരുന്ന മകൾ വീണാകൃഷ്ണ 2008ലാണ് രക്താർബുദം ബാധിച്ചു ലോകത്തോട് വിട
പറഞ്ഞത്. വീട്ടിൽ ചെറിയ രീതിയിൽ ആരംഭിച്ച സംഗീതക്കൂട്ടത്തിലേക്ക് ആളുകളെത്തി. ഇപ്പോൾ സംഗീത ക്ലബ്ബിൽ 75 അംഗങ്ങളുണ്ട്.
ക്ലബ് റജിസ്റ്റർ ചെയ്തു. നീലകണ്ഠൻ പോറ്റിയുടെ തൃക്കൊടിത്താനത്തെ വീടിനോട് ചേർന്നു നിർമിച്ച ഓഡിറ്റോറിയത്തിലാണ് ഒത്തുചേരൽ. എല്ലാ ഞായറാഴ്ചയും വൈകിട്ട് 5 മുതൽ രാത്രി 10 വരെ പാട്ടുപാടൽ നീളും.
കരോക്കെ ഗാനങ്ങളാണ് ആലപിക്കുന്നത്. തുച്ഛമായ ഫീസ് അംഗങ്ങളിൽ നിന്ന് ഈടാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനം.
മ്യൂസിക് ക്ലബ്ബിനു പിന്നാലെ ശ്രീവീണാ ഭജൻസ്, ശ്രീവീണാ പൈതൃക സമിതി എന്നിവയും പിറന്നു. നീലകണ്ഠൻ പോറ്റി: 90481 96675.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]