
അതിഥിത്തൊഴിലാളികളുടെ മക്കൾക്ക് മലയാള പഠനം; ഹിന്ദി, അസമിസ്, ഒഡിയ ഭാഷകൾ പഠിച്ച് മലയാളിക്കുട്ടികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത് 960 അതിഥിത്തൊഴിലാളികളുടെ മക്കൾ. അതിഥിത്തൊഴിലാളികളുടെ മക്കളുമായി കൂട്ടു കൂടിയപ്പോൾ ഹിന്ദി, അസമിസ്, ഒഡിയ ഭാഷകൾ പഠിച്ച് മലയാളികുട്ടികളും. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളുടെ സാന്നിധ്യം വിദ്യാർഥികൾക്കു മറ്റു ഭാഷകളുടെ പഠനത്തിനു സഹായമാകുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
എൽകെജി മുതൽ പ്ലസ്ടു വരെക്ലാസുകളിൽ ഇതരസംസ്ഥാന കുട്ടികൾ പഠിക്കുന്നുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കു മലയാളത്തിൽ പ്രത്യേക ക്ലാസുകൾ നൽകും. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ മലയാളം സംസാരിക്കുമെങ്കിലും എഴുതാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾ അതിവേഗം ഹിന്ദി, ഒഡിയ, അസമീസ് ഭാഷകൾ പഠിച്ചെടുക്കുന്നുണ്ടെന്നും അധ്യാപകർ പറയുന്നു ചിലർ കൂട്ടുകാരിൽനിന്നു മറ്റു ഭാഷയെഴുതാനുള്ള പരിശീലനം നേടുന്നുണ്ട്.
പലരും വീട്ടിലെത്തി പുതിയ ഭാഷ സംസാരിക്കുമ്പോൾ മാതാപിതാക്കളും ആശ്ചര്യപ്പെടും. സംസ്ഥാനത്തേക്ക് അതിഥിത്തൊഴിലാളികളുടെ വരവു കുടിയതും മടങ്ങിപ്പോക്കു കുറഞ്ഞതുമാണ് കുട്ടികളുടെ എണ്ണം കൂടിവരുന്നതിനു കാരണം. ഈ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനായുള്ള പ്രചാരണവും കുട്ടികളുടെ എണ്ണം കൂടുന്നതിനു കാരണമായെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. തമിഴ്നാട്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് കൂടുതലും മലയാളം പഠിക്കുന്നത്.