കോട്ടയം∙ ഐഐഐടി ക്യാമ്പസിൽ പിഎം വികാസ് സ്കിൽ ഇന്ത്യ പദ്ധതി ആരംഭിക്കുന്നു. 2025 ജൂലൈ 17ന് കേന്ദ്ര ന്യൂനപക്ഷ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യന്റെ സാന്നിധ്യത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയവും ഐഐഐടി കോട്ടയവും തമ്മിൽ പ്രധാനമന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) പദ്ധതിയുടെ ഭാഗമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഈ ധാരണാപത്രത്തിന്റെ ഭാഗമായാണ് ഐഐഐടി കോട്ടയം സ്കിൽ ഇന്ത്യ പരിശീലന പദ്ധതി ആരംഭിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനം എന്ന നിലയിൽ ന്യൂനപക്ഷ യുവജനങ്ങളുടെയും വനിതകളുടെയും നൈപുണ്യവികസനവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
‘സമർഥ്ഐഒടി’ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി ന്യൂനപക്ഷ യുവജനങ്ങൾക്കും വനിതാ സംരംഭകർക്കും തൊഴിൽക്ഷമത, സംരംഭകത്വം, നേതൃഗുണങ്ങൾ എന്നിവ വർധിപ്പിക്കുന്നു.
പരിശീലനം ഓഫ്ലൈൻ രീതിയിൽ ഐഐഐടി-കോട്ടയം ക്യാമ്പസിൽ നടത്തപ്പെടും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന പരിശീലനത്തിന് ഏപ്രിൽ, മേയ്, ജൂൺ 2026 മാസങ്ങളിൽ വിവിധ ബാച്ചുകളായി ക്ലാസുകൾ ഉണ്ടായിരിക്കും.
പദ്ധതിയുടെ ഭാഗമായി ഐഐഐടി-കോട്ടയം താഴെപ്പറയുന്ന സംഘടിത കോഴ്സുകൾ നൽകും: ഐഒടി അസിസ്റ്റന്റ് – 90 പേർ (പത്താം ക്ലാസ് പാസായ പുരുഷൻമാർക്കും വനിതകൾക്കും) ഐഒടി ഡെവലപ്പർ – 60 പേർ (ഡിഗ്രി/ഡിപ്ലോമ പഠനം ആദ്യവർഷം പൂർത്തിയാക്കിയവരും അതിന് മുകളിലുമുള്ളവരും – പുരുഷൻമാർക്കും വനിതകൾക്കും) ലീഡർഷിപ് ഡെവലപ്മെൻ്റ് അടിസ്ഥാനങ്ങൾ – 300 പേർ (18 വയസിന് മുകളിലുള്ള വനിതകൾ മാത്രം)
ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനവും, മാനേജ്മെൻ്റ്–നേതൃത്വ വികസനവും സംയോജിപ്പിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യവസായ മേഖലയിൽ തൊഴിൽ അവസരങ്ങൾ നേടാനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും പങ്കെടുക്കുന്നവർക്ക് പരിശീലനം സഹായകമാകും.
പിഎം-വികാസ് മാനദണ്ഡങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡും ലഭിക്കും. സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നീ ദേശീയ പദ്ധതികളുടെ ലക്ഷ്യങ്ങളോട് ഒത്തുചേരുന്ന ഈ സംരംഭം, ന്യൂനപക്ഷ സമൂഹങ്ങളുടെ സാങ്കേതിക–സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് അധികൃതർ വ്യക്തമാക്കി.
യോഗ്യത:
ഡിപ്ലോമ/ ഏതെങ്കിലും ഡിഗ്രി പൂർത്തിയാക്കിയവർ അല്ലെങ്കിൽ വനിതാ സംരംഭകർ
റജിസ്ട്രേഷൻ: https://forms.gle/Fj23wdQjfRUvkAudA
കൂടുതൽ വിവരങ്ങൾക്ക്: [email protected]
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

