കോട്ടയം ∙ ആഗോള മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമേരിക്കൻ മലയാളി സംഘാടകനും എഴുത്തുകാരനും വേൾഡ് മലയാളി വോയിസ്.കോം മാനേജിങ് എഡിറ്ററുമായ ആൻഡ്രൂ പാപ്പച്ചനെ സിഎംഎസ് കോളജിലെ സഹപാഠികളും അധ്യാപകരും ചേർന്ന് ആദരിച്ചു. കോളജ് ക്യാംപസിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രഫ.
എസ്ശിവദാസ്, സഹപാഠിയായ റവ. ഡോ.
കെ.എം.ജോർജ്, ഡോ. ജോർജ് ചെറിയാൻ, ഡോ.
ജോസഫ് ചെറിയാൻ, ഡോ. മേരി കുരുവിള, അധ്യാപിക പാർവതി, തോമസ് ജോബ്, പ്രഫസർ ജോൺ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട
അണിയിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി ആൻഡ്രൂ പാപ്പച്ചൻ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ അമേരിക്കൻ ജീവിതത്തിനു ശേഷവും തന്റെ വേരുകളോടും നാടിനോടും സഹപാഠികളോടും അദ്ദേഹം പുലർത്തുന്ന ആത്മബന്ധത്തെ സുഹൃത്തുക്കൾ പ്രകീർത്തിച്ചു.
ചടങ്ങിൽ സംസാരിച്ച ആൻഡ്രൂ പാപ്പച്ചൻ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും ഈ ബഹുമതിയിൽ താൻ അതീവ വിനീതനാകുന്നെന്നും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

