എരുമേലി ∙ ചേനപ്പാടി ഭാഗത്ത് മണിമലയാറ്റിലേക്ക് വൻതോതിൽ മാലിന്യങ്ങൾ തള്ളി. നാട്ടുകാരുടെ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് മുണ്ടക്കയത്തെ ഹോട്ടലിന്റെ രേഖകളും ബില്ലുകളും ലഭിച്ചു.
ചേനപ്പാടി എസ്എൻഡിപി ജംക്ഷനു സമീപമാണ് മാലിന്യങ്ങൾ ആറ്റിലേക്ക് തള്ളിയത്. പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്.
മഴക്കാലത്ത് ഒഴുക്ക് ഉള്ളപ്പോൾ ഈ ഭാഗത്ത് തള്ളുന്ന മാലിന്യങ്ങൾ ഒഴുകിപ്പോകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഒഴുക്ക് ഇല്ലാതായതോടെയാണ് ഇവിടെ തള്ളുന്ന മാലിന്യങ്ങൾ ആറിന്റെ തീരത്ത് തന്നെ കെട്ടിക്കിടക്കുന്നത്.
നേരത്തേ പാലത്തിൽ നിന്ന് മണിമലയാറ്റിലേക്ക് അറവുമാലിന്യം തള്ളിയിരുന്നവരെ നാട്ടുകാർ കാവലിരുന്ന് പിടികൂടി പൊലീസിനു കൈമാറിയിരുന്നു.
ഇപ്പോൾ വീണ്ടും ആറ്റിലേക്ക് മാലിന്യം തള്ളൽ വ്യാപകമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പഞ്ചായത്തംഗം ബിനു മൈക്കിളിന്റെ നേതൃത്വത്തിൽ, മാലിന്യത്തിൽ നിന്നു ലഭിച്ച ബില്ലുകളും രേഖകളും അടക്കം ഹോട്ടലിന് എതിരെ പൊലീസിലും പഞ്ചായത്തിലും പരാതി നൽകി.
എന്നാൽ മാലിന്യത്തിൽ നിന്നു ലഭിച്ച രേഖകൾ പ്രകാരം നടപടി എടുക്കാൻ കഴിയില്ലെന്നു പൊലീസ് മറുപടി നൽകിയതായി ബിനു മൈക്കിൾ പറയുന്നു. ആറ്റിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിനും പഞ്ചായത്തിനുമെതിരെ സമരം ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

