കോട്ടയം ∙ ലോ-റിസോഴ്സ് ഭാഷകളുടെ സംരക്ഷണത്തിനും വികസനത്തിനുമായി സംഘടിപ്പിച്ച 4–ാമത് രാജ്യാന്തര സ്പീച്ച് ആൻഡ് ലാംഗ്വേജ് ടെക്നോളജീസ് ഫോർ ലോ-റിസോഴ്സ് ലാംഗ്വേജ് (എസ്പിഇഎൽഎൽഎൽ–2025) സമ്മേളനം ഡിസംബർ 18 മുതൽ 20 വരെ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) നടന്നു. ഭാഷാ സാങ്കേതികവിദ്യ, ഭാഷാ സിസ്റ്റങ്ങൾ, സ്പീച്ച് പ്രോസസിങ്, കൃത്രിമ ബുദ്ധി (എഐ) എന്നിവയിൽ പ്രവർത്തിക്കുന്ന ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ഭാഷാ വിഭവങ്ങൾ (Language Resources), ഭാഷാ സാങ്കേതിക വിദ്യകൾ (Language Technologies), സ്പീച്ച് ടെക്നോളജികൾ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (NLP), കംപ്യൂട്ടർ വിഷൻ– എൻഎൽപി സംയോജനം, എൻഎൽപിയുടെ പ്രായോഗിക ഉപയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നത്.
ഡിജിറ്റൽ വിഭവങ്ങൾ കുറവുള്ള ഭാഷകൾക്കായി ശക്തമായ കംപ്യൂട്ടേഷനൽ മോഡലുകൾ വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു.
2022-ൽ ആരംഭിച്ച എസ്പിഇഎൽഎൽഎൽ, ലോ-റിസോഴ്സ് ഭാഷകളിൽ ഗവേഷണം നടത്തുന്ന ഗവേഷക കൂട്ടായ്മയുടെ സംരംഭമാണ്. പ്രാദേശികവും അവഗണിക്കപ്പെട്ടതുമായ ഭാഷകളെ ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ ഫലപ്രദമായി കൊണ്ടുവരിക, വിവിധ ഇന്ത്യൻ–വിദേശ ഭാഷകൾക്കിടയിലെ ഭാഷാ പരിവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഭാഷാ സാങ്കേതികവിദ്യ കൂടുതൽ സമവായപരവും ഉൾക്കൊള്ളുന്നതുമാക്കുക എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

