എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായുള്ള വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് തുടങ്ങി.
സ്ഥല മഹസർ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് റവന്യു സർവേ സംഘം കണക്കെടുക്കുന്നത്. നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് മഹസർ തയാറാക്കുന്നത്. ഈ മഹസർ പ്രകാരം നിർമാണങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് കെട്ടിട
വിഭാഗവും രാജകീയ വൃക്ഷങ്ങളുടെ മൂല്യം സാമൂഹിക വനവൽക്കരണ വിഭാഗവും മറ്റ് മരങ്ങളുടെയും കാർഷിക വിളകളുടെയും മൂല്യം കൃഷിവകുപ്പും ആണ് കണക്കാക്കുന്നത്. ഇതിൻപ്രകാരമാണ് നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നത്.
മണിമല വില്ലേജിൽ ഉൾപ്പെട്ട
സ്ഥലങ്ങളുടെ മഹസറാണ് ഇപ്പോൾ തയാറാക്കുന്നത്. ഫീൽഡ് സർവേ പൂർത്തിയാക്കിയ വസ്തുക്കളുടെ രേഖകൾ തയാറാക്കുന്ന ജോലിയും തുടരുന്നുണ്ട്.
എന്നാൽ ചെറുവളളി എസ്റ്റേറ്റിൽ സർവേ തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ എസ്റ്റേറ്റിൽ സർവേ നടത്താൻ പാടില്ലെന്ന് എസ്റ്റേറ്റ് അധികൃതർ കത്ത് നൽകിയതോടെയാണ് ഇവിടെ സർവേ തുടങ്ങാത്തത്.
അതേസമയം സർവേ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ എന്ത് തുടർ നടപടി സ്വീകരിക്കണമെന്ന് ചോദിച്ച് റവന്യു സ്ഥലം ഏറ്റെടുപ്പ് ഡപ്യൂട്ടി കലക്ടർ ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു.
ഇതിന്റെ നിയമോപദേശം തേടിയ ശേഷമുള്ള ജില്ലാ കലക്ടറുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലമാണ് എസ്റ്റേറ്റിലെ സർവേ വൈകുന്നത്.
ചെറുവള്ളി എസ്റ്റേറ്റിലെ രേഖ പ്രകാരമുള്ള 916.27 ഹെക്ടർ വസ്തു പൂർണമായും ഏറ്റെടുക്കുന്നതു കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി എസ്റ്റേറ്റിനോടു ചേർന്നു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ 121.876 ഹെക്ടർ സ്ഥലങ്ങളും ഏറ്റെടുക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

