അയർക്കുന്നം ∙ പട്ടാപ്പകൽ വീടിനുള്ളിൽ അലമാര തകർത്തു മോഷണം. അയർക്കുന്നം കൊങ്ങാണ്ടൂർ പാറേവളവ് ഭാഗത്ത് പോളയ്ക്കൽ ബെന്നി ചാക്കോയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കവർച്ച.
കുടുംബം പള്ളിയിലേക്കു പോയ സമയത്താണ് മോഷണം നടന്നത്. 12 പവൻ വരുന്ന സ്വർണാഭരണവും 28,000 രൂപയുമാണ് നഷ്ടമായത്.പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ അനീറ്റ വീട്ടിലെത്തിയപ്പോൾ പിൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടതിനെത്തുടർന്നു മാതാപിതാക്കളെയും പൊലീസിലും വിളിച്ചറിയിക്കുകയായിരുന്നു.
തന്റെ വിവാഹാവശ്യത്തിനായി കരുതിയ സ്വർണമാണ് നഷ്ടമായതെന്നു അനീറ്റ പറഞ്ഞു.
ഫെബ്രുവരിയിൽ ആദ്യ ആഴ്ചയിലാണ് അനീറ്റയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. റോഡിനോടു ചേർന്നുള്ള വീടിനു സമീപത്ത് ഒരു സ്കൂട്ടർ സംശയകരമായി കണ്ടതായി അയൽവാസികൾ പറഞ്ഞു.
താഴത്തെ നിലയിലെ അലമാരയിലാണ് പണം സൂക്ഷിച്ചിരുന്നത്.മുകളിലെ നിലയിലെ അനീറ്റയുടെ മുറിയിലായിരുന്നു സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അയർക്കുന്നം പൊലീസിൽ പരാതി നൽകി.
ഫൊറൻസിക് സംഘവും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

