തലയോലപ്പറമ്പ് ∙ കാടുവിട്ട് നാട്ടിലെത്തിയ രണ്ടു വാനരന്മാർ കൗതുകമായി. വ്യാഴാഴ്ച രാവിലെ മുതൽ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിലും സമീപ പ്രദേശങ്ങളിലുമായി കറങ്ങി നടന്ന വാനരന്മാർ യാത്രക്കാർ വച്ചു നീട്ടുന്ന പഴവും പലഹാരങ്ങളും എല്ലാം വാങ്ങി ഭക്ഷിക്കുന്നത് കാണാൻ കാഴ്ചക്കാരും ഏറിയതോടെ വാനരന്മാർ ഓടി മറഞ്ഞു. ഓഗസ്റ്റ് 8ന് വഴിതെറ്റി വൈക്കം ടൗണിൽ എത്തിയ മറ്റൊരു കുരങ്ങൻ 2പേരെ ആക്രമിച്ചു.
തുടർന്ന് എരുമേലിയിൽ നിന്നുള്ള വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ എത്തി കുരങ്ങനെ കണ്ട വൈക്കം ആറാട്ടുകുളങ്ങരയിൽ കൂടു സ്ഥാപിച്ച് പിടികൂടി വനത്തിൽ കൊണ്ടുവിട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]