
കോട്ടയം ∙ സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവുമധികം ഇന്റർവെൻഷനൽ കാർഡിയോളജി ചികിത്സകൾ നടത്തിയത് കോട്ടയം മെഡിക്കൽ കോളജിൽ. സ്വകാര്യ സർക്കാർ മേഖലയിലെ മെഡിക്കൽ കോളജുകളുൾപ്പെടെയുള്ള ആശുപത്രികളിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ, കുട്ടികളിലെ ഹൃദ്രോഗ ചികിത്സ എന്നിവ ഉൾപ്പെടെയുള്ള ഇന്റർവെൻഷനൽ കാർഡിയോളജി ചികിത്സകളിലാണ് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മികച്ച നേട്ടം കൈവരിച്ചത്.
ഇന്റർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) കണക്ക് പ്രകാരമാണിത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐസിസികെ സമ്മേളനത്തിൽ ഇതു സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മെഡിക്കൽ കോളജും മൂന്നാം സ്ഥാനത്ത് എറണാകുളം ലിസി ആശുപത്രിയുമാണ്.
5 ജില്ലകളിൽ നിന്നുള്ള രോഗികൾ കാർഡിയോളജി വിഭാഗത്തിലെത്തുന്നുണ്ട്. 24 മണിക്കൂറുമുള്ള പ്രൈമറി ആൻജിയോപ്ലാസ്റ്റി ചികിത്സ, ആൻജിയോഗ്രാം പരിശോധന, പേസ്മേക്കർ, ഐസിഡി, ശസ്ത്രക്രിയ കൂടാതെയുള്ള അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ (ടിഎവിഐ), കുട്ടികളിലെ ഹൃദ്രോഗ ചികിത്സ തുടങ്ങിയ ആധുനിക ചികിത്സകൾ ലഭ്യമാണ്.
അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സയും നൽകുന്നുണ്ടെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.
റൈഹാനത്തുൽ മിസിരിയ പറഞ്ഞു.ഡോക്ടർമാരായ റൈഹാനത്തുൽ മിസിരിയ, കെ.ജയപ്രകാശ്, എൻ.ജയപ്രസാദ്. പി.ജി.അനീഷ്, ജിത്തു സാം രാജൻ, വി.എ.പ്രശോഭ്, എസ്.ആർ.അനിൽ, ഹരിപ്രിയ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്റർവെൻഷനൽ ചികിത്സകൾ നൽകുന്നത്. സൂപ്രണ്ട് ടി.കെ.ജയകുമാർ, പ്രിൻസിപ്പൽ വർഗീസ് പി.പുന്നൂസ് എന്നിവർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ഹൃദ്രോഗ വിഭാഗം മേധാവി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]