
എരുമേലി ∙ പ്രപ്പോസ് – എംഇഎസ് കോളജ് റോഡിലെ ടാറിങ് മാസങ്ങൾക്കുള്ളിൽ തകർന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടതിനെ തുടർന്നാണ് ടാർ ചെയ്ത് കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
എന്നാൽ മാസങ്ങൾക്കുള്ളിൽ മിക്ക സ്ഥലത്തും കുഴി അടച്ച ഭാഗത്തെ ടാറിങ് ഇളകി മാറിയും ടാറിങ് പൊളിഞ്ഞും മഴയിൽ ഒലിച്ചുപോയ സ്ഥിതിയിലാണ്. അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് കാരണമെന്നാണ് ആരോപണം.
ഭാരവാഹനങ്ങൾക്കും പങ്ക്
ശബരിമല പാതയിൽ ചെമ്പകപ്പാറയ്ക്കു സമീപം ഭാരവാഹനങ്ങൾ കയറിയും റോഡ് തകരുന്നുണ്ട്.
പാറ ലോഡുമായി ടോറസുകളും ടിപ്പറുകളും നിരന്തരം കടന്നുപോകുന്നതു മൂലമാണു റോഡ് തകരുന്നതെന്നാണു പരാതി. ദേശീയ പാതയിൽനിന്ന് പാറമടയിലേക്കു തിരിയുന്ന ഭാഗത്താണ് റോഡ് അരികിലെ ടാറിങ് തകർന്നത്.
ശബരിമല പാത എരുമേലി– റാന്നി റോഡിലേക്ക് തിരിയുന്ന ഭാഗത്തും റോഡിലെ ടാറിങ് ഇളകി കുഴി രൂപപ്പെട്ടിട്ടുണ്ട്. പാറ ലോഡുമായി ടോറസുകൾ കടന്നുപോകുന്നതുമൂലമാണു ഇവിടെയും റോഡ് കുഴിയായത്.
നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഈ കുഴിയിൽ അപകടത്തിൽപെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]