
കടുത്തുരുത്തി ∙ രോഗിയെപ്പരിശോധിച്ച് ഡോക്ടർമാർ നൽകുന്ന കുറിപ്പടി വായിച്ചു മനസ്സിലാക്കാൻ രോഗികൾക്കും ബന്ധുക്കൾക്കും അവകാശമുണ്ടെന്നും ഡോക്ടർമാർ വ്യക്തമായി എഴുതണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മരുന്നു കുറിപ്പടികൾ സ്ഥിരമായി വായിക്കുന്നത് മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാരാണ്.
ഡോക്ടർമാരുടെ കുറിപ്പടികളെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ അവർ പങ്കുവയ്ക്കുന്നു.
കുറിപ്പടി കണ്ടാൽ തിരക്കറിയാം
സർക്കാർ ആശുപത്രികളിലെ ഒപിയിൽ തിരക്ക് എങ്ങനെയുണ്ടായിരുന്നു എന്ന് ആ ദിവസത്തെ ഡോക്ടറുടെ കുറിപ്പടി വായിച്ചാലറിയാമെന്നായിരുന്നു ഒരു ഫാർമസിസ്റ്റിന്റെ കമന്റ്. രോഗികളുടെ തിരക്ക് വളരെക്കൂടുതലാണെങ്കിൽ ഡോക്ടർമാർ വളരെ വേഗത്തിൽ മരുന്നുകൾ കുറിക്കും.
ഈ കുറിപ്പടികൾ വായിക്കാൻ ചിലപ്പോഴൊക്കെ കഷ്ടപ്പെടാറുണ്ടെന്നും ഫാർമസിസ്റ്റ് പറയുന്നു.അതേസമയം, പ്രധാന ആശുപത്രികളുടെ പരിസരങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ ഒരുവിധം എല്ലാ എഴുത്തുകളും വായിക്കുമെന്ന് പറയുന്നവരുമുണ്ട്. തീരെ വായിക്കാൻ പറ്റാതെ വന്നാൽ ആ കുറിപ്പടി ഫാർമസിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിലിടും.
ഉടനെ കിട്ടും എവിടെനിന്നെങ്കിലും മറുപടി!
ഈ മരുന്ന് ‘സ്റ്റോക്കില്ല’
ചില ഡോക്ടർമാർ എഴുതിയിരിക്കുന്ന മരുന്ന് ഏതെന്ന് മനസ്സിലാക്കാൻ കഴിയാതെ വന്നിട്ട് സ്റ്റോക്കില്ലെന്നും പറഞ്ഞ് തിരിച്ചയയ്ക്കേണ്ടി വന്നിട്ടുണ്ട്. ചില കുറിപ്പടികൾ വായിച്ചിട്ട് മനസ്സിലാകാതെ വരുമ്പോൾ രോഗവിവരവും ലക്ഷണവും രോഗിയോടു തന്നെ ചോദിക്കും.
അപ്പോൾ തെളിയും മരുന്നിന്റെ പേര്! എന്നിട്ടും മനസ്സിലായില്ലെങ്കിൽ എഴുതിയ ഡോക്ടറെത്തന്നെ വിളിച്ച് എന്താണ് കുറിച്ചിരിക്കുന്നതെന്ന് ചോദിച്ച ശേഷം മരുന്നു നൽകിയിട്ടുണ്ടെന്ന് 25 വർഷമായി ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന കോതനല്ലൂർ കണിയോടിക്കൽ ഷാന്ദു ബോബി പറയുന്നു.മരുന്നുകൾ മാറി നൽകി പിന്നീട് തെറ്റിയെന്ന് തിരിച്ചറിഞ്ഞ് യഥാർഥ മരുന്നു കൊടുത്തു വിട്ട
സംഭവങ്ങളുമുണ്ട്. ഫാർമസിയിലെ പ്രവർത്തന പരിചയത്തിലൂടെ മാത്രമേ ഡോക്ടർമാർ കുറിക്കുന്ന കുറിപ്പടി വായിച്ചെടുക്കാൻ കഴിയൂ.
കംപ്യൂട്ടർ പ്രിന്റ് ആശ്വാസം
അതേസമയം വേഗം മനസ്സിലാകുന്ന വിധത്തിൽ വ്യക്തമായും വൃത്തിയായും കുറിപ്പടി എഴുതി നൽകുന്ന ഡോക്ടർമാരാണ് അധികവും എന്ന് കടുത്തുരുത്തിയിലെ ആന്റണി മെഡിക്കൽസ് ഉടമ ജോൺ കെ.
ആന്റണി പറഞ്ഞു. ഇപ്പോൾ പല സ്വകാര്യ ആശുപത്രികളിലും മരുന്നെഴുതുന്നത് കംപ്യൂട്ടർ പ്രിന്റ് ആക്കിയിട്ടുണ്ട്.
അത് ഏറ്റവും അധികം ആശ്വാസം തരുന്നത് മെഡിക്കൽ സ്റ്റോറിലുള്ളവർക്കാണ്.
ഇതാ മരുന്ന്
ഈ രോഗത്തിനുള്ള മരുന്ന് ഫാർമസിസ്റ്റുകൾ തന്നെ കുറിക്കുന്നു:
1. ഫാർമസി പഠനത്തിൽ ഡോക്ടർമാരുടെ പലതരം കുറിപ്പടികൾ വായിച്ചു മനസ്സിലാക്കാനുള്ള പാഠം കൂടി ഉൾപ്പെടുത്തുക.
2. കുറിപ്പടിയിൽ മരുന്നുകളുടെ ജനറിക് പേരുകൾ കൂടി ഉൾപ്പെടുത്തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]