ചങ്ങനാശേരി ∙ സ്വകാര്യ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി.
യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ദേഹാസ്വാസ്ഥ്യമുണ്ടായ ഡ്രൈവർ ബോബി തോമസിനെ (45) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 2.15നു കവിയൂർ റോഡിൽ പട്ടത്തിമുക്കിലാണ് സംഭവം. മുക്കൂർ – ചങ്ങനാശേരി സർവീസ് നടത്തുന്ന സ്വകാര്യ ബസ് പെരുന്ന സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് അപകടത്തിൽപെട്ടത്.
പട്ടത്തിമുക്ക് ഭാഗത്ത് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു.
പോസ്റ്റും ലൈനുകളും ബസിനു മുകളിലേക്കു വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പത്തോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നാട്ടുകാർ ചേർന്നാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്ഇബിയും സ്ഥലത്തെത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]