
കടുത്തുരുത്തി ∙ ഞീഴൂരിലും പരിസരത്തും കുറുക്കന്മാരുടെ ശല്യം കൂടുന്നു. തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴാണ് ശല്യമായി കുറുക്കന്മാരും എത്തുന്നത്.കാടുപിടിച്ച തോട്ടങ്ങളും വള്ളിപ്പടർപ്പുകൾ നിറഞ്ഞ എംവിഐപി കനാലുമാണ് കുറുക്കന്മാരുടെ താവളം.
കോഴി, താറാവ് തുടങ്ങിയവയെ കൊന്ന് തിന്നാറുമുണ്ട്. രാത്രി കൂട്ടത്തോടെയാണ് ഇവ വീടുകളുടെ മുറ്റത്തും പരിസരങ്ങളിലും എത്തുന്നത്.
കുറുക്കന്മാരുടെ കൂട്ടത്തോടെയുള്ള ഓരിയിടൽ മൂലം വളർത്തുനായ്ക്കളും രാത്രി ബഹളം ഉണ്ടാക്കുകയാണ്.
ഒരുവിധത്തിലും രക്ഷയില്ല
പെരുവ ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മുളക്കുളം പഞ്ചായത്തിലെ ചെല്ലാനിരപ്പ് ഭാഗത്തു തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടൗണിൽ തെരുവുനായ്ക്കൾ സംഘടിച്ചെത്തി ആക്രമിക്കുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹന യാത്രക്കാരുടെ പിന്നാലെ തെരുവുനായ്ക്കൾ പായുന്നതും യാത്രക്കാർ വീഴുന്നതും പതിവുകാഴ്ചയാണ്.സ്കൂളുകളുടെ വരാന്തകളിൽ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്.
വളർത്തുനായ്ക്കളെ ടൗണിന് സമീപം ഉപേക്ഷിക്കുന്നതും പതിവാണ്. പഞ്ചായത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
സ്കൂളിൽ പ്രവേശിക്കാൻ കരുതണം വടി
പെരുവ ∙ പെരുവ ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെത്താൻ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വടി കരുതേണ്ട സ്ഥിതി.
സ്കൂളിലേക്ക് സ്കൂട്ടറിൽ വന്ന രക്ഷിതാവിന് മുൻപിലേക്ക് തെരുവുനായ്ക്കൾ വട്ടംചാടി. സ്കൂട്ടർ മറിഞ്ഞ് അദ്ദേഹത്തിനു പരുക്കേറ്റു.
മാവളത്തുകുഴിയിൽ എം.കെ.ബേബിക്കാണ് (71) പരുക്കേറ്റത്. സ്കൂളിലും പരിസരത്തും തെരുവുനായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്.
തെരുവുനായ്ക്കളുടെ ശല്യം കാരണം വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പമാണ് സ്കൂളിൽ എത്തുന്നതും തിരികെ പോകുന്നതും. സ്കൂൾ പരിസരത്ത് എത്തുമ്പോൾ വടിവീശി കുട്ടികളും മാതാപിതാക്കളും നായ്ക്കളെ അകറ്റും.
തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]