ശബരിമല തീർഥാടകന് മർദനം: സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
എരുമേലി ∙ ചായയ്ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകനെ ധർമശാസ്താ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ താൽക്കാലിക കച്ചവടക്കാർ മർദിച്ച സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം തിരൂരങ്ങാടി ഉപ്പുതറ സ്വദേശി യു.ടി.സുമേഷിനെയാണ് കച്ചവടക്കാർ മർദിച്ചത്.
കഴിഞ്ഞ 16നു പുലർച്ചെയാണ് സംഭവം. പ്രതികൾ സംഘമായി എത്തുന്നതും അതിൽ ഒരാൾ സുമേഷിനെ മർദിക്കുന്നതുമാണു ക്ഷേത്ര നടപ്പന്തലിലെ സിസി ടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് സുമേഷ് തിരികെ പോയത്. വിശദമായ മൊഴി രേഖപ്പെടുത്താൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പന്തളം വഴി തിരികെപ്പോയതിനാൽ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്താൻ കഴിഞ്ഞില്ലെന്നാണ് സുമേഷ് പറയുന്നത്. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അവധി ലഭിക്കാത്തതുമൂലം എരുമേലിയിൽ എത്താൻ ബുദ്ധിമുട്ട് നേരിട്ടു.
പൊലീസ് നിർദേശിച്ച പ്രകാരം വിശദമായ മൊഴി രേഖപ്പെടുത്തി അയച്ചു നൽകും. മൊഴി ലഭിച്ചാൽ പ്രതികൾക്ക് എതിരെ കേസ് എടുക്കുമെന്നും എസ്ഐ അറിയിച്ചു.
വിവിധ സംഘടനകൾ ഇടപെട്ട് താൽക്കാലിക കട അടപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]