
എംഎൽഎ പറഞ്ഞിട്ടും നടപടിയില്ല കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറിമാലിന്യം റോഡിലേക്കു തന്നെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ എംഎൽഎ പറഞ്ഞിട്ടും കേട്ട ഭാവമില്ലാതെ കെഎസ്ആർടിസി. സ്റ്റാൻഡിലെ ശുചിമുറിമാലിന്യം റോഡിലേക്കു തന്നെ ഒഴുകുന്നു. കെഎസ്ആർടിസി സ്റ്റാൻഡിന്റെ പിറകിലുള്ള എംവൈഎംഎ റോഡിലേക്കാണു സ്റ്റാൻഡിൽ നിന്നുള്ള ശുചിമുറിമാലിന്യം ഒഴുകുന്നത്. ഒരു വർഷത്തിലേറെയായി ഇതാണ് അവസ്ഥ. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിലേക്കാണു കൊടിയ ദുർഗന്ധമുള്ള മലിനജലം ഒഴുകിയെത്തുന്നത്. പരാതി വ്യാപകമായപ്പോൾ പ്രശ്നം ഉടനടി പരിഹരിക്കണമെന്നു താലൂക്ക് വികസനസമിതി യോഗത്തിൽ എംഎൽഎ പലവട്ടം നിർദേശം നൽകി. എന്നിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ ചേർന്ന വികസനസമിതി യോഗത്തിൽ എംഎൽഎയും വികസനസമിതി യോഗവും താക്കീത് നൽകിയിട്ടും മലിനജലം റോഡിലേക്ക് ഒഴുക്കുകയാണ് കെഎസ്ആർടിസി. ശുചിമുറിമാലിന്യമാണ് ഒഴുകുന്നതെന്നു തിരിച്ചറിയാതെ ആളുകൾ മലിനജലത്തിൽ ചവിട്ടിയാണു നടന്നുപോകുന്നത്. വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ ശരീരത്തിലേക്കും മലിനജലം തെറിക്കും. മഴ പെയ്താൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകിയെത്തും.
എടിഒയെ ഉപരോധിച്ചു
∙ ശുചിമുറിമാലിന്യം പൊട്ടിയൊഴുകുന്നതു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കെഎസ്ആർടിസിയി എടിഒയുടെ ഓഫിസ് ഉപരോധിച്ചു. ലോക്കൽ സെക്രട്ടറി എം.ആർ.ഫസിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.എസ്.അഭിലാഷ്, അനന്തു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മലിനജലപ്രശ്നം ഇന്നു പരിഹരിക്കുമെന്ന ഉറപ്പിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.