കോട്ടയം ∙ പാൻക്രിയാസിൽ വളരുന്ന ഗ്രന്ഥി നീക്കം ചെയ്യാൻ സുമനസ്സുകളുടെ സഹായം തേടി വീട്ടമ്മ. കുറിച്ചി നെടുംപെട്ടിമറ്റംചിറയിൽ രാഖിമോൾ ഷാജി (31) ആണ് സഹായം തേടുന്നത്.
28നു പുഷ്പഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ അഡ്മിറ്റാകാൻ ആശുപത്രി അധികൃതർ നിർദേശിച്ചെങ്കിലും പണം കൈവശമില്ലാത്തിനാൽ പോകാനും കഴിഞ്ഞിട്ടില്ല.
3 ലക്ഷം രൂപയാണ് ശസ്ത്രക്രിയ ചെലവ്.
ഭർത്താവ് വിഷ്ണു കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന 2 മക്കളും രാഖിമോൾക്കുണ്ട്.
പരിശോധനയിൽ വയറ്റിൽ മറ്റു 3 മുഴകളും കൂടി കണ്ടെത്തി. ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്താനുള്ള സാഹചര്യവുമില്ല.
എസ്ബിഐ കുറിച്ചി ബ്രാഞ്ചിൽ രാഖിമോളുടെ സഹായത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
എസ്ബിഐ, കുറിച്ചി ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 67269639646
ഐഎഫ്എസ്ഇ കോഡ്: SBIN0070262
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

