കോട്ടയം ∙ സ്ഥാനാർഥികളായി ആദ്യം പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയയെയും വീണ നായരെയും മാറ്റിയത് പാർട്ടിയുടെ വീഴ്ചയല്ലെന്ന് ട്വന്റി-20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ്.
ഇരുവർക്കും പകരം പുതിയ സ്ഥാനാർഥികളെ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വോട്ടർ പട്ടിക പരിശോധിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതുമാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വിശേഷ ദിവസം പരിഗണിക്കാതെയാണ്.
സ്ഥാനാർഥി നിർണയം പാർട്ടിക്കുള്ളിലെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പുതിയ ആളുകൾ പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടരായി കടന്നു വരുമ്പോൾ സ്ഥാനാർഥി നിർണയത്തിൽ മാറ്റം വരുന്നത് എല്ലാ മുന്നണികളിലും സംഭവിക്കുന്ന കാര്യമാണെന്നും ഇതിനെ ‘കെട്ടിയിറക്കപ്പെട്ട സ്ഥാനാർഥികൾ’ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഒരു മുന്നണിയുടെയും ഭാഗമാകേണ്ടതില്ല എന്നായിരുന്നു പാർട്ടിയുടെ നയം. കേരളത്തിൽ ട്വന്റി-20യെ ഇല്ലാതാക്കാൻ എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ ശ്രമിച്ച സാഹചര്യത്തിലാണ് രാജ്യത്തെ വികസന നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും സാബു എം.
ജേക്കബ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

