ചങ്ങനാശ്ശേരി∙ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ വർഗീസ് ആന്റണിക്ക് അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ആചാര്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. ശാസ്താംകോട്ട
തുരുത്തിയിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പുരസ്കാരം നൽകി. അധ്യാപക – സാമൂഹിക – സാമുദായിക – രാഷ്ട്രീയ – പൊതുരംഗങ്ങളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് ആചാര്യ ശ്രേഷ്ഠ പുരസ്കാരം നൽകിയത്.
വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂൾ പിടിഎ പ്രസിഡന്റുമായ വർഗീസ് ആന്റണി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയായും വിദ്യാരംഗം കലസാഹിത്യവേദി കോട്ടയം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

