കാഞ്ഞിരപ്പള്ളി ∙ പക്ഷിപ്പനി സ്ഥിരീകരിച്ച വില്ലണിയിലെ കോഴിഫാമിൽ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തി. രാവിലെ 8 മണിയോടെ മൃഗ സംരക്ഷണ വകുപ്പ്, റവന്യു, കൃഷി, ഫോറസ്റ്റ്, പൊലീസ്, അഗ്നിശമനസേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം ആണ് കള്ളിങ് നടത്തിയത്.
ഫാമിലെ 3000ത്തോളം കോഴികളെ കൂടാതെ ഫാമിനോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികൾ അടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് 33 കോഴികളെയും സമീപ പഞ്ചായത്തായ തിടനാട് ഒൻപതാം വാർഡിൽ 19 കോഴികളെയുമാണ് കൊന്നൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിഫാമിൽ പക്ഷി പനി സ്ഥിരീകരിച്ചത്.
കോഴികൾ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. രണ്ടേക്കർ സ്ഥലത്താണ് ഫാം നിലവിൽ സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ട് തന്നെ രോഗ വ്യാപന സാധ്യത ഇല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

