കോട്ടയം ∙ പറക്കമുറ്റാത്ത കുഞ്ഞുങ്ങളായിരുന്നു 8 പേരും. കടകളിൽനിന്ന് എലിയെപ്പിടിച്ചും തവളയെ കൊടുത്തും വനംവകുപ്പ് ജീവനക്കാർ അവരെ തീറ്റിപ്പോറ്റി, ചിറകു മുളപ്പിച്ചു.
സ്വന്തം ചിറകിൽ ‘നിൽക്കാമെന്നായപ്പോൾ’ പറത്തിവിട്ടു. പക്ഷേ, രണ്ടാൾക്ക് ഇപ്പോഴും വളർന്നിടംതന്നെ വീട്; പാറമ്പുഴയിലെ വനംവകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഓഫിസ്.
2 മാസം കൊണ്ട് 8 വെള്ളിമൂങ്ങക്കുഞ്ഞുങ്ങളുടെ പരിപാലനച്ചുമതല ഏറ്റെടുക്കുന്നതും വിജയകരമായി പൂർത്തിയാക്കുന്നതും സംസ്ഥാനത്ത് ഇതാദ്യം. ഒരാഴ്ച മുൻപാണ് 8 പേരെയും പറപ്പിച്ചു വിട്ടത്.
രണ്ടെണ്ണം തിരികെ വന്നു. വനംവകുപ്പ് ഓഫിസിൽ പകൽ കഴിയും.
രാത്രി ഇരപിടിക്കാൻ പോകും.
2025 നവംബർ, ഡിസംബർ മാസങ്ങളിലായി ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച 8 വെള്ളിമൂങ്ങക്കുഞ്ഞുങ്ങളെ പരിചരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയായികുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരക്ഷണപ്പട്ടികയിൽ നാലാം സ്ഥാനത്തു കിടന്നിരുന്ന വെള്ളിമൂങ്ങയെ ഈയിടെ ഒന്നാം സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
പരിചരണച്ചുമതല ഉദ്യോഗസ്ഥരായ കെ.എ.അബീഷ്, വി.ആർ.രഞ്ജിത് എന്നിവർക്ക് നൽകി.
കുഞ്ഞുങ്ങൾ കരയുന്നതു നോക്കി തീറ്റ കണ്ടെത്തി നൽകണമെന്നായിരുന്നു നിർദേശം. തീറ്റയായി നൽകാനുള്ള എലികളെ പിടിക്കാൻ ഓഫിസ് പരിസരത്തെ കടകളിൽ 4 എലിപ്പെട്ടികൾ സ്ഥാപിച്ചു.
തവളകളെയും കോഴിയിറച്ചി അവശിഷ്ടവും ഭക്ഷണമായി നൽകി. ഒരുനേരം ഒരു കിലോ ഇറച്ചിയെന്നായിരുന്നു കണക്ക്. തൂവൽ കിളിർത്തതോടെ പറക്കാൻ സൗകര്യമുള്ള ഭാഗത്തേക്ക് തുറന്നുവിട്ട് സ്വയം ഇരതേടാനുള്ള സൗകര്യം ഒരുക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

