കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുമരകം സന്ദർശനത്തിനുള്ള ഒരുക്കത്തിൽ കോട്ടയം – കുമരകം റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുമോ? കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടിനു സാധ്യതയേറെയാണ്. കോണത്താറ്റ് പാലത്തിന്റെ ഇരുകരകളിലെയും വെള്ളക്കെട്ട് വാഹന യാത്രയ്ക്കു തടസ്സമാകും. കനത്ത മഴ പെയ്താൽ ഇരുകരകളിലെയും സമീപന പാത തുടങ്ങുന്ന ഭാഗത്ത് വെള്ളക്കെട്ടുണ്ടാകും.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കിഴക്കേക്കരയിലെ (ആറ്റാമംഗലം പള്ളി ഭാഗം) ചില കടകളിൽ വെള്ളം കയറി. പടിഞ്ഞാറേക്കര(ഗുരുമന്ദിരം ഭാഗം)യിലെ സ്ഥിതിയും വ്യത്യസ്തമല്ല.
മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകും.
രാഷ്ട്രപതിയുടെ വാഹനം കടന്നു പോകാൻ പാലമോ അല്ലെങ്കിൽ താൽക്കാലിക റോഡും തുടർന്നുള്ള ഗുരുമന്ദിരം റോഡുമാണ് ഉപയോഗിക്കുക. തുടർയാത്രയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്തു കൂടി വേണം കടന്നു പോകാൻ.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഈ ഭാഗങ്ങളിൽ ഒന്നരയടിയിലേറെ വെള്ളം കെട്ടി നിന്നു. മഴ തോർന്നാലും ഒരു ദിവസത്തോളം വെള്ളം കെട്ടി നിൽക്കും.
പാലത്തിലെയും ഇരുകരകളിലെയും സമീപന പാതയിൽനിന്നു മഴയത്ത് ഒഴുകി വരുന്ന വെള്ളമാണ് ഇവിടെ കെട്ടി നിൽക്കുന്നത്. ഈ ഭാഗം മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത് ഓട
പണിതാൽ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമാകൂ. പാലം പണിതപ്പോൾ സമീപന പാതയുടെ ഭാഗത്ത് ഓട
പണിയാൻ കേരള റോഡ് ഫണ്ട് ബോർഡ് നടപടി എടുത്തില്ലെന്നാണു ആക്ഷേപം. കോട്ടയത്തുനിന്ന് വരുമ്പോൾ കവലയ്ക്കൽ പാലത്തിനും ബോട്ട് ജെട്ടി പാലത്തിനും ഇടയിലുള്ള പല ഇടങ്ങളും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

