കപിക്കാട് ∙ വർഷങ്ങളായി നിർമാണം മുടങ്ങിക്കിടക്കുന്ന കപിക്കാട് – കല്ലുപുര -വാക്കേത്തറ – തോട്ടകം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കിഫ്ബിയിൽ നിന്നും 25.02 കോടി രൂപ അനുവദിച്ചു. കടുത്തുരുത്തി – വൈക്കം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് കഴിഞ്ഞ പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ 19. 6 കോടി അനുവദിച്ചിരുന്നു.
എന്നാൽ കിഫ്ബി മാനദണ്ഡം നിർമാണത്തിന് തടസ്സമായി.കിഫ്ബിയിൽ ഏറ്റെടുത്തു നടത്തുന്ന റോഡുകളുടെ വീതി തുടക്കം മുതൽ അവസാനം വരെ 12 മീറ്ററെങ്കിലും ആയിരിക്കണം എന്നാണ് മാനദണ്ഡം. 12 കിലോമീറ്റർ റോഡിന്റെ ചില ഭാഗത്ത് വീതിയില്ല.
റോഡ് നിർമാണത്തിന് ഏറ്റെടുക്കേണ്ടത് വയലാണ്. വയൽ ഏറ്റെടുത്ത് നികത്തി റോഡ് നിർമിക്കുന്നതിന് പ്രായോഗിക അനുമതിയും ലഭിച്ചില്ല.
ചില തർക്കങ്ങളും ഉണ്ടായി. ഇതോടെ ടെൻഡർ മുടങ്ങി റോഡ് നിർമാണം നടന്നില്ല.
കഴിഞ്ഞ മാസം കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥലം സന്ദർശിച്ച് കെ.വി.
കനാൽ പാലത്തിന്റെ ഇരുവശങ്ങളിലും രണ്ട് സ്പാനുകൾ കൂടി നിർമിച്ച് അപ്രോച്ച് റോഡും മറ്റ് സ്ഥലങ്ങൾ ഏറ്റെടുത്ത് റോഡും പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 25.02 കോടി അനുവദിച്ചിരിക്കുന്നത്.നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട
പ്രദേശമാണ് കല്ലറ പഞ്ചായത്തിലെ മുണ്ടാർ. മുണ്ടാറിലേക്കുള്ള വാക്കേത്തറ – കല്ലുപുര റോഡും മറ്റ് സഞ്ചാര മാർഗങ്ങളും തകർന്ന നിലയിലാണ്.കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡാണ് മുണ്ടാർ.
പാടവും ചെറു തോടുകളും നിറഞ്ഞ മുണ്ടാർ തുരുത്തിൽ 700 ൽ അധികം കുടുംബങ്ങളുണ്ട്. ഇവർക്ക് യാത്രാ സൗകര്യം വളരെ കുറവാണ്.
റോഡിനും പാലത്തിനുമായി മാറിമാറി വരുന്ന ജനപ്രതിനിധികളുടെ പക്കലും അധികൃതർക്കും പരാതികളും നിവേദനങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിന് തുക അനുവദിച്ചത്.
വർഷ കാലത്ത് റോഡ് സ്ഥിരമായി വെള്ളത്തിലാകും. കപിക്കാട്, കല്ലറ, മുണ്ടാർ, വാക്കേത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളും വെള്ളത്തിലാകും.മുണ്ടാറിൽ നിന്ന് യാത്രാ സൗകര്യം ഇല്ലാത്തതിനാൽ സമയത്ത് ചികിത്സ കിട്ടാതെ പാമ്പു കടിയേറ്റും അസുഖം മൂലവും ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്.
ഏതാനും വർഷം മുൻപ് മാധ്യമ ജീവനക്കാരായ രണ്ട് പേർ കരിയാറിൽ വള്ളം മറിഞ്ഞ് മരിച്ചിരുന്നു. ഒന്നര വർഷം മുൻപ് റിട്ട.
പൊലീസുകാരനും ആശുപത്രിയിലെത്താൻ കഴിയാതെ മരിച്ചിരുന്നു. മുണ്ടാറിൽ നിന്ന് കടുത്തുരുത്തി കൊല്ലങ്കേരിയിലേക്ക് നിർമാണം ആരംഭിച്ച പാലം തൂണു നിർമാണം കഴിഞ്ഞപ്പോഴേക്കും സാങ്കേതിക തടസ്സം മൂലം മുടങ്ങിയിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]