കാഞ്ഞിരപ്പള്ളി ∙ വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ കപ്പാട്, മഞ്ഞപ്പള്ളി, ആനക്കല്ല് മേഖലകളിൽ വെള്ളം കയറി നാശമുണ്ടായി. കപ്പാട്, കുടിത്തോട് എന്നീ തോടുകൾ കരകവിഞ്ഞൊഴുകി വീടുകളിലും കടകളിലും വെള്ളം കയറി.
ഒരു കലുങ്കും 2 താൽക്കാലിക പാലങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. പഞ്ചായത്തിലെ 2,3,4 വാർഡുകളിലാണ് മഴ നാശമുണ്ടാക്കിയത്.
മൂന്നു വാർഡുകളിലുമായി 25 വീടുകളിൽ വെള്ളം കയറി. മൂന്നാം വാർഡിലാണ് കൂടുതൽ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായത്.
വണ്ടനാമല – തുമ്പമട കുടിത്തോട്ടിൽ വെള്ളം ഉയർന്നതോടെ മാടത്താനി പ്രദേശത്തെ 12 വീടുകളിൽ വെള്ളം കയറിയത്.
തുമ്പമട വരകുകാലായിൽ മാത്യു വർക്കി, പുല്ലാട്ടുപറമ്പിൽ പി.ആർ.
രവി, സണ്ണി പേഴത്തുവയലിൽ, തുണ്ടിയിൽ ടി.ടി.സഭാഷ്, കുളത്തുങ്കൽ കെ.ആർ.രാജേഷ്, കൊച്ചുപറമ്പിൽ കെ.എ.മുഹമ്മദ്കുട്ടി, വലിയകുളത്തിൽ ബിൻസി ജോർജ്, താന്നിയ്ക്കൽ ശാന്തമ്മ എന്നിവരുടെ വീടുകളിലാണു വെള്ളം കയറി കിടക്കകളും വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചത്.
വീടിനുള്ളിൽ മണ്ണും ചെളിയും നിറയുകയും ചെയ്തു. കുടിവെള്ള പദ്ധതിക്കായി വണ്ടനാമല – തുമ്പമട
കുടിത്തോട്ടിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന കിണറും സംരക്ഷണ ഭിത്തിയുമാണു പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് കിണർ നിർമിച്ചു സംരക്ഷണ ഭിത്തി കെട്ടിയിരിക്കുന്നത്. ശക്തമായ മഴ പെയ്താൽ വെള്ളമൊഴുക്കു തടസ്സപ്പെട്ടു ജനവാസ മേഖലകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമിച്ചിരിക്കുന്ന കിണറിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മഞ്ഞപ്പള്ളിയിൽ നിന്നു കണികുന്നേൽ ഭാഗത്തേക്കു പോകുന്ന വഴിയിലെ പഴക്കമുള്ള ചെറിയ കലുങ്ക്, ആനക്കല്ല് വില്ലണിക്കു സമീപം ഏറികാട് റോഡിലേക്ക് പ്രവേശിക്കുന്ന കോഴികൊത്തി പാലത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ തെങ്ങും തടി ഉപയോഗിച്ചു നിർമിച്ച നടപ്പാലം, മഞ്ഞപ്പള്ളി-എറികാട് റോഡിലെ പാലത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ ആളുകൾക്ക് നടന്നു പോകാൻ സ്ഥാപിച്ച നടപ്പാലം എന്നിവയാണ് ഒഴുകിപ്പോയത്. ഇതോടെ ഈ മേഖലയിലുള്ളവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി.
വെള്ളിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിലും മഞ്ഞപ്പള്ളിയിലും, കപ്പാടും വെള്ളം കയറി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]