കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ കാറ്റിനും സാധ്യത.
ജോലി ഒഴിവ്
പെരുവ ∙ ഗവ: ഗേൾസ് ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 21 ന് 10 ന് അഭിമുഖത്തിനായി
ഡിജിറ്റൽ ക്രോപ് സർവേ
കുറുപ്പന്തറ ∙ സംസ്ഥാന സർക്കാർ ഡിജിറ്റൽ ക്രോപ് സർവേ തിരഞ്ഞെടുത്ത വില്ലേജുകളിൽ നടത്തുന്നു. മാഞ്ഞൂർ വില്ലേജിൽ സർവേ ചെയ്യുന്നതിനായി പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ,ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വ്യക്തികൾ മാഞ്ഞൂർ കൃഷിഭവൻ ഓഫിസിൽ അപേക്ഷ നൽകുക.
ഒരു ഫീൽഡിൽ പോയി സർവേ ചെയ്യുന്നതിന് 20/- രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഫോൺ – 9495704523.
ഡ്രൈവർ നിയമനം
പൊൻകുന്നം ∙ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് മോട്ടർ വാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ റോഡ് സുരക്ഷാ വിഭാഗത്തിലേക്കു താൽക്കാലിക ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കും.
ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്, ഫോട്ടോ, ആധാറിന്റെ പകർപ്പ്, പൊലീസ് ക്ലിയറൻസ് റിപ്പോർട്ട് എന്നിവ സഹിതം 27ന് മുൻപ് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒയ്ക്ക് അപേക്ഷ നൽകണം. എൽഎംവി ലൈസൻസ് എടുത്ത് 5 വർഷം പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും.
പ്രായോഗിക പരീക്ഷ 29ന് രാവിലെ 9ന് അട്ടിക്കലുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിൽ നടത്തും. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിൽ.
ചിത്രരചനാ മത്സരം നാളെ
കോട്ടയം ∙ തപസ്യ കലാസാഹിത്യ വേദി സുവർണ ജയന്തിയുടെ ഭാഗമായി നാളെ ‘സുവർണം 2025’ സംസ്ഥാനതല ചിത്രരചനാ മത്സരം നടത്തും.
രാവിലെ 11.30 മുതൽ 1.30 വരെ കാർത്തിക ഓഡിറ്റോറിയത്തിലാണ് മത്സരം. നഴ്സറി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സ്കൂളുകൾക്ക് പുരസ്കാരം ഉണ്ടായിരിക്കും. 94973 23328.
ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്
കോട്ടയം ∙ ടേബിൾ ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ചാംപ്യൻഷിപ് നാളെയും നവംബർ രണ്ടിനുമായി കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും.
അണ്ടർ 9, 11, 13, 15, 17,1 9, മെൻ, വിമൻ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങൾ നടത്തുന്നത്. 93492 04577. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]