
പാമ്പാടി ∙ കുടുംബം സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു സ്കൂളിന്റെ മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവം പാമ്പാടി താലൂക്ക് ആശുപ്രതിയുടെ ദയനീയാവസ്ഥ വെളിവാക്കുന്നതായിരുന്നു. ആശുപത്രി ഷെഡ്ഡിൽ കെഎസ്എഫ്ഇ നൽകിയ ഐസിയു സംവിധാനമുള്ള ആംബുലൻസ് ഉണ്ടായിരുന്നുവെങ്കിലും പ്രയോജനപ്പെട്ടില്ല.
അത്യാഹിത വിഭഗത്തിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളു. പരമാവധി ശ്രമിച്ചുവെങ്കിലും വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിൽ സ്ഥിരതാമസം ആക്കിയ രാമപുരം സ്വദേശികളായ ഇഞ്ചനാനി നിരപ്പേൽ ടിനുമോൻ തോമസ്, മെറിൻ മാത്യു (40) എന്നിവരുടെ മകൻ കീത്ത് തോമസ് (3) ആണ് മരിച്ചത്. പാമ്പാടിയിലെ ആശുപത്രിയിൽ കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള എൻഐസിയു സംവിധാനം ഇല്ലായിരുന്നു.
പകരം എൻഐസിയു ഉള്ള മറ്റൊരു ആംബുലൻസ് പാലായിൽ നിന്നും വരുത്താൻ ശ്രമം നടത്തിയെങ്കിലും വൈകുമെന്നതിനാൽ താലൂക്ക് ആശുപത്രിയുടെ ആംബുലൻസിൽ തന്നെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.45ന് ആലാംപള്ളി – മാന്തുരുത്തി റോഡിൽ കുറ്റിക്കൽ കവലയിൽ ആയിരുന്നു അപകടം. കീത്ത് ന്റെ സഹോദരൻ കിയാൻ (9), മാതൃപിതാവ് മല്ലപ്പള്ളി നെല്ലിമൂട് കിഴക്കയിൽ കെ.ജി.മാത്യു (72), ഭാര്യ ശോശാമ്മ മാത്യു (68), ടിനുവിന്റെ അമ്മ ലൈസാമ്മ തോമസ് (60) എന്നിവർക്കു അപകടത്തിൽ പരുക്കേറ്റു.
കുറുപ്പുന്തറയിൽ മെറിന്റെ സഹോദരി ഷെറിൻ മാത്യുവിന്റെ കുട്ടിയുടെ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഏഴംഗ കുടുംബം.
കെ.ജി.മാത്യു ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്ന് കണ്ണിൽ ഇരുട്ട് കയറി കാറിന്റെ നിയന്ത്രണം നഷ്ടമായി കുറ്റിക്കൽ സെന്റ് തോമസ് ഗവ.എൽപി സ്കൂളിന്റെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു.
പാമ്പാടി പൊലീസ് സ്ഥലത്തെത്തി.
∙ അപകടം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ
കാറിൽ നിന്നും പുക ഉയർന്നുവെങ്കിലും അപകടം നടന്നയുടൻ വ്യാപാരികൾ ഉൾപ്പടെയുള്ള നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. ആദ്യം ഓടിയെത്തിയത് സമീപത്തെ മൊബൈൽ കടയുടമ സൂബിൻ ടി.ജേക്കബ് ആണ്.
‘വലിയ ശബ്ദത്തോടെ സ്കൂളിന്റെ മതിലിൽ വാഹനം ഇടിക്കുകയായിരുന്നു. ഡോർ തുറന്ന് ആദ്യം സീറ്റ് ബെൽറ്റ് ഊരി മാറ്റിയശേഷം ആളുകളെ പുറത്തിറക്കി.
അപകടത്തിന്റെ ആഘാതത്തിൽ സീറ്റിന് അടിയിലേക്കു വീണ കീത്തിനു മുകളിലാണ് മറ്റുള്ളവർ കിടന്നത്” സുബിൻ പറഞ്ഞു. തുടർന്നു ഓടിക്കൂടിയ നാട്ടുകാർ നിരവധി വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും നിർത്തിയില്ല.
തുടർന്ന് വീടുകളിൽനിന്നും സ്വന്തം വാഹനങ്ങൾ എത്തിച്ചാണ് അപകടത്തിൽപെട്ടവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
∙ കുഞ്ഞിന് സിപിആർ നൽകി
അപകടത്തെ തുടർന്നു ഗുരുതരാവസ്ഥയിലായ കീത്തിന് സിപിആർ നൽകിയത് സമീപത്തെ ബേക്കറി കടയുടമ ബിനിമോൾ ജേക്കബ്. കാറിൽ നിന്നും കുഞ്ഞിനെ കുഞ്ഞിനെ എടുത്തപ്പോൾ കുഴപ്പമില്ലായിരുന്നു.
പിന്നാലെ ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കുഞ്ഞിന് സിപിആർ നൽകി.
രക്ഷപെടുമെന്നു തന്നെയാണു കരുതിയതെന്നു ബിനിമോൾ പറഞ്ഞു.
∙ കെയ്ത്തും കുടുംബവും നാട്ടിലെത്തിയത് 13ന്
മെറിന്റെ സഹോദരി ഷെറിൻ മാത്യുവിന്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ടിനുമോൻ തോമസും കുടുംബവും 13നാണ് നാട്ടിലെത്തിയത്. ശനിയാഴ്ച കുറുപ്പുംന്തറ സെന്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ചായിരുന്നു മാമോദിസ.
ചടങ്ങുകൾക്കു ശേഷം മല്ലപ്പള്ളിയിലെ മെറിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് രാവിലെ ഡൽഹിയിലേക്കു തിരികെ പോകാനിരിക്കുക ആയിരുന്നു.
അഡ്മിനിസ്റ്ററേറ്റിവ് ബ്ലോക്ക് അപകടവസ്ഥയിൽ
പാമ്പാടി താലൂക്ക് ആശുപ്രതിയുടെ അഡ്മിനിസ്റ്ററേറ്റിവ് ബ്ലോക്ക് അപകടവസ്ഥയിൽ.
കാൽനൂറ്റാണ്ടു പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗത്തും കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിലാണ്. കോൺക്രീറ്റ് ചെയ്ത മേൽക്കുരക്കൂ മുകളിൽ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന ഷീറ്റ് ജൂൺ 16നുണ്ടായ ശക്തമായ കാറ്റിൽ പറന്നുപോയിരുന്നു.
പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാത്തതിനാലാണ് ഓഫീസ് മാറാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ബലക്ഷയം ഉണ്ടെന്നു ചൂണ്ടികാട്ടി അൺഫിറ്റഡ് സർട്ടിഫിക്കറ്റിനായി ആശുപത്രി സൂപ്രണ്ട് അപേക്ഷ സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഓഫിസിൽ പ്രവർത്തനം തുടരുന്നു. സുപ്രണ്ട്, അക്കൗണ്ട്, ലയിസൻ ഓഫിസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഡ്രസ്സ് റൂഫ് ചെയ്ത ഐപി ബ്ലോക്കിലും ചോർച്ചയുണ്ട്. മേൽക്കൂരയിൽ നിന്നല്ലാത്തതിനാൽ ചോർച്ചയുണ്ടാകുന്നതിന്റെ കാരണം അവ്യക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]