ഫാ.ഡോ. വർഗീസ് തോമസ് പുത്തൻപുരയ്ക്കൽ സഹോദരന്റെ മകൻ സെബിൻ ഫ്രാൻസിസിന് 11–ാം വയസ്സിൽ സമ്മാനം കൊടുത്തത് ഒരു കൊഡാക് ഇൻസ്റ്റമാറ്റിക് 50 ക്യാമറ.
ബൈബിളിലെ താലന്തിന്റെ ഉപമയിലെപ്പോലെ ഒരു ക്യാമറയെ സെബിൻ ഒന്നും പത്തുമല്ല 311 എണ്ണമാക്കി മാറ്റി! കുട്ടിക്കാലത്ത് ഫോട്ടോ എടുക്കാൻ അറിയില്ലാത്തതിനാൽ ക്യാമറയിൽ ബാറ്ററി ഇട്ടു ഫ്ലാഷ് അടിച്ചു സന്തോഷിച്ചിരുന്ന കുട്ടി പിന്നീട് ഫൊട്ടോഗ്രഫിയെ ഇഷ്ടപ്പെട്ടു.
ഹോബിയും പഠനവും ജോലിയും എല്ലാം ക്യാമറയിൽ അധിഷ്ഠിതമാക്കി. 14 വർഷത്തിനുശേഷം 25–ാം വയസിലും ക്യാമറയെ എത്രത്തോളം സെബിൻ സ്നേഹിക്കുന്നു എന്നതിന് ഉദാഹരണങ്ങളേറെ.
ഫോട്ടോയെടുക്കൽ മാത്രമല്ല, ക്യാമറയുടെ ടെക്നോളജിയെയും മെക്കാനിസത്തെയും കൂടെയാണ് സെബിൻ ഇഷ്ടപ്പെട്ടത്. പഴയ ക്യാമറകൾ വിൽക്കുന്ന കടകൾ മുതൽ ക്യാമറയുടെ വലിയ ശേഖരം സ്വന്തമായുള്ള പ്രശസ്തരെ വരെ കണ്ടു.
പണം ചെലവഴിച്ച് തന്റെ ക്യാമറ ശേഖരം വലുതാക്കി. ഏറ്റവും ഒടുവിൽ വാങ്ങിയത് റൊളിഫ്ലക്സ് 4×4 ബേബി ഗ്രേ ക്യാമറയാണ്.
പ്ലസ് ടുവിനു ശേഷം ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ബിഎ വിഷ്വൽ ആർട്സ് പഠിച്ച സെബിൻ ഇപ്പോൾ തിരുവല്ല സെൻ്റ് തോമസ് ടിടിഐയിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ്.
ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു. ‘ദിനവൃത്താന്തം’ എന്ന ഹ്രസ്വചിത്രം പുരസ്കാരവും നേടി.
പത്തോളം മ്യൂസിക് വിഡിയോകളും സംവിധാനം ചെയ്തു. സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം.
ഇപ്പോൾ ഉള്ള 311 ക്യാമറകൾ 622 ആക്കണമെന്നത് മറ്റൊരു മോഹം.
“ഞാൻ കണ്ടിട്ടില്ലാത്ത, ഞാൻ അറിയാത്ത പലരുടെയും ഇമോഷൻസ് പതിഞ്ഞ ക്യാമറകളാണ് എന്റെ കയ്യിൽ ഇരിക്കുന്നത്. ഞാൻ ജനിക്കുന്നതിനു മുൻപേ എത്രയോ ഫൊട്ടോഗ്രാഫർമാർ നെഞ്ചോടു ചേർത്തുപിടിച്ച ക്യാമറകളാണ് ഇവയൊക്കെ.
എത്രയോ സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പകർത്തിയവ!”
സെബിൻ ഫ്രാൻസിസ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]